
കള്ളാടി മണ്ണിടിച്ചിൽ ദുരന്തം മനുഷ്യനിർമ്മിതമാണെന്നാണ് സർക്കാരിന്റെ പ്രാഥമിക വിലയിരുത്തൽ. വീഴ്ച വരുത്തിയ കമ്പനിക്കെതിരെ കർശന നടപടി സ്വീകരിക്കുന്ന കാര്യം ആലോചിച്ചുവരികയാണ്. അപകടം ഒഴിവാക്കാൻ മൂന്ന് തവണ ഔദ്യോഗികമായി ഉത്തരവ് നൽകിയിട്ടും ബന്ധപ്പെട്ട കമ്പനി മണ്ണ് മാറ്റാൻ തയ്യാറായില്ല. കമ്പനി അധികൃതർ ഇത് അവഗണിച്ചു. സമഗ്ര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകും. തുരങ്കപാത വരണമെന്നാണ് എല്ലാവരുടെയും ആഗ്രഹം.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
സ്പീക്കർ.
വീഴ്ച ആരുടെ ഭാഗത്താണെന്ന് വ്യക്തമാക്കണം
തുരങ്കപ്പാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ അപകടത്തിൽ ഗുരുതരമായ അലംഭാവം ഉണ്ടായിട്ടുണ്ട്. ദുരന്തത്തിന് കാരണമായ ഈ വീഴ്ച ആരുടെ ഭാഗത്തുനിന്നാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. തുരങ്ക നിർമ്മാണം നടത്തുന്ന കമ്പനി രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളിൽ ഒന്നാണ്. എന്നാൽ, അവിടെ ജോലി ചെയ്തിരുന്നവർ ഇത്തരത്തിലുള്ള പ്രവൃത്തികളിൽ വൈദഗ്ദ്ധ്യമുള്ള തൊഴിലാളികൾ ആയിരുന്നോ എന്ന് അറിയില്ല.
സുരേഷ് ഗോപി.
കേന്ദ്രമന്ത്രി
പാരിസ്ഥിതിക ആഘാത പഠനം നടത്താതെ വയനാട് തുരങ്കപാതയുമായി മുന്നോട്ടു പോകരുതെന്ന് പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മണ്ണ് പരിശോധനാ വിദഗ്ദ്ധൻ എന്നു പറഞ്ഞു സി.പി.എമ്മിന്റെ സൈബർ ടീം കളിയാക്കി. വിഷയവുമായി ബന്ധപ്പെട്ട് ഏറെ അപഹസിക്കപ്പെട്ടു.
വി.ഡി.സതീശൻ
മുഖ്യമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |