SignIn
Kerala Kaumudi Online
Thursday, 09 July 2026 3.54 AM IST

സാമ്പത്തിക വിവേചനവും കുട്ടികളെ പഠിപ്പിക്കും

aa

ന്യൂഡൽഹി: സാമ്പത്തിക പശ്ചാത്തലത്തിന്റെ പേരിൽ വ്യക്തിയെയോ ഒരു വിഭാഗത്തെയോ മോശമാക്കുന്നത് വിവേചനമാകുമെന്ന് ഇനി കുട്ടികളെ പഠിപ്പിക്കും. എൻ.സി.ഇ.ആർ.ടിയുടെ പുതിയ എട്ടാം ക്ളാസ് സോഷ്യൽ സയൻസ് പാഠപുസ്‌തകത്തിലെ 'പൗരത്വം: അവകാശങ്ങളും കടമകളും' എന്ന അദ്ധ്യായത്തിലാണിത്. ജാതി, മതം, വംശം, ലിംഗഭേദം, വൈകല്യം, രൂപം, എന്നിവയുടെ പേരിലെന്ന പോലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾ വിവേചനവും മുൻ വിധിയോടെയുള്ള പെരുമാറ്റവും നേരിട്ടേക്കാമെന്ന് പുസ്‌തകത്തിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: STUDENTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA