SignIn
Kerala Kaumudi Online
Friday, 03 July 2026 4.37 AM IST

നഴ്സിംഗ് പ്രവേശനത്തിന് അപേക്ഷിക്കാം

ss

തിരുവനന്തപുരം: ഡിപ്ലോമ ഇൻ ജനറൽ നഴ്സിംഗ് ആൻഡ് മിഡ്‌വൈ‌ഫറി (ജി.എൻ.എം), ഓക്‌സിലറി നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി (എ.എൻ.എം) പ്രവേശനത്തിന് 23വരെ www.lbscentre.kerala.gov.inൽ അപേക്ഷിക്കാം. രണ്ട് കോഴ്സുകൾക്കും ഒരൊറ്റ അപേക്ഷ മതി. പൊതുവിഭാഗത്തിന് ജി.എൻ.എം- 400 രൂപ, ജി.എൻ.എം-എ.എൻ.എം എന്നിവയ്ക്ക് - 600 രൂപ, എ.എൻ.എം മാത്രം 300 രൂപയുമാണ് അപേക്ഷാഫീസ്. പട്ടിക വിഭാഗക്കാർക്ക് യഥാക്രമം 200 രൂപ, 300 രൂപ, 150 രൂപ എന്നിങ്ങനെയാണ് ഫീസ്. ഓൺലൈനായോ ഫെഡറൽ ബാങ്ക് ശാഖകൾ വഴിയോ 23 വരെ ഫീസ് അടയ്ക്കാം. ജി.എൻ.എം. കോഴ്സിന് ഹയർ സെക്കൻഡറി അല്ലെങ്കിൽ തത്തുല്യ പരീക്ഷയിൽ 40 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾ ഓപ്ഷണൽ വിഷയങ്ങളായും ഇംഗ്ലീഷ് നിർബന്ധമായും പഠിച്ചിരിക്കണം. അർഹരായ അപേക്ഷകരുടെ അഭാവത്തിൽ മറ്റ് സ്ട്രീമുകളിൽ നിന്ന് ഹയർ സെക്കൻഡറി വിജയിച്ചവരെയും പരിഗണിക്കും. എ.എൻ.എം. കോഴ്സിന് ഹയർ സെക്കൻഡറി അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. വിവരങ്ങൾക്ക്: www.lbscentre.kerala.gov.in, ഫോൺ: 0471-2560361, 2560302

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ADMISSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA