SignIn
Kerala Kaumudi Online
Saturday, 04 July 2026 4.20 AM IST

3 ആഴ്ചയ്ക്കകം ഒഴിവുകൾ പി.എസ്‍.സിക്ക് റിപ്പോർട്ട് ചെയ്യണം

psc

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളിൽ അടക്കമുള്ള ഒഴിവുകൾ മൂന്ന് ആഴ്ചക്കുള്ളിൽ പി.എസ്‍.സിക്ക് റിപ്പോർട്ട് ചെയ്യാൻ വകുപ്പ് മേധാവിമാർക്ക് സർക്കാർ നിർദ്ദേശം നൽകി.ഭരണപരിഷ്കാര വകുപ്പാണ് നിർദേശം നൽകിയത്.വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും.താത്കാലിക നിയമനങ്ങളിൽ വൻ അഴിമതി നടക്കുന്നു എന്ന ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണിത്. ആദ്യഘട്ടം എന്ന നിലയിലാണ് ഇപ്പോൾ കത്ത് നൽകിയിട്ടുള്ളത്.

അതേസമയം പി.എസ്‍.സി നിയമനങ്ങളിൽ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികളിൽ സർക്കാർ നടപടികളിലേക്ക് കടന്നേക്കും.പി.എസ്‍.സി നിയമന ക്രമക്കേടിൽ ആഭ്യന്തര വിജിലൻസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും അതിൽ സർക്കാരിന് തൃപ്തിയില്ലെന്ന് യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ ജെനീഷിന്റെ പ്രതികരണത്തിൽ നിന്ന് വ്യക്തമാകുന്നുണ്ട്.സമീപകാലത്തുണ്ടായ നിയമനങ്ങളിൽ കൂടുതൽ വിശദമായ അന്വേഷണം നടന്നേക്കുമെന്നും വിവരങ്ങളുണ്ട്.അതിനിടെ പി.എസ്.സിയുടെ ഓൺ സ്‌ക്രീൻ മാർക്കിംങ്ങിന് ഉപയോഗിച്ചത് സുരക്ഷാ പരിശോധന നടത്താത്ത സോഫ്റ്റ് വെയർ ആണെന്നും ഐ.ടി ഓഡിറ്റ് നടന്നിട്ടില്ലെന്നും ആഭ്യന്തര വിജിലൻസ് കണ്ടെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFORMATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA