SignIn
Kerala Kaumudi Online
Saturday, 04 July 2026 2.33 AM IST

ഒറ്റപ്പെട്ട മഴ ഒരാഴ്ച കൂടി:പിന്നെ കുറയും

rain

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ ഒരാഴ്ച കൂടി തുടരും. അതിനു ശേഷം കാര്യമായി കുറവിന് സാദ്ധ്യത.ജൂൺ അവസാനം കാലവർഷം സജീവമായെങ്കിലും, വടക്കൻ ജില്ലകളിൽ കനത്ത മഴ പെയ്തപ്പോൾ ,തെക്കൻ ജില്ലകളിലും മദ്ധ്യ കേരളത്തിലും കുറവായിരുന്നു.
ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിൽ മഴ കുറഞ്ഞതിനാൽ ഡാമുകളിലെ ജലനിരപ്പ് ഉയരാത്തത് ആശങ്ക സൃഷ്ടിക്കുന്നു. ഇത് വൈദ്യുതി ഉത്പാദനത്തെ ബാധിച്ചു. ഇടുക്കി ഡാമിൽ കഴിഞ്ഞ ദിവസത്തെ ജലനിരപ്പ് സംഭരണ ശേഷിയുടെ 24 ശതമാനമാണ്. സമാനമാണ് മറ്റ് ഡാമുകളിലേയും സ്ഥിതി. ജലവൈദ്യുത പദ്ധതികളിൽ നിന്ന് കഴിഞ്ഞ ദിവസം ഉത്പാദിപ്പിച്ച വൈദ്യുതി 10.7733 ദശലക്ഷം യൂണിറ്റാണ്. കഴിഞ്ഞ വർഷം ഇതേ ദിവസം 47.73 ദശലക്ഷം യൂണിറ്റായിരുന്നു ഉത്പാദനം. കഴിഞ്ഞ ദിവസം 84.20 ദശലക്ഷം യൂണിറ്റ് വൈദ്യുതി ആവശ്യമായി വന്നതിൽ 72.88 ദശലക്ഷവും കേരളത്തിന് പുറത്തു നിന്ന് വാങ്ങുകയായിരുന്നു.

കൂടുതൽ

വൈദ്യുതി വാങ്ങും
എൽനിനോ സ്വാധീനമടക്കം കാലവർഷത്തിൽ ഗണ്യമായ കുറവ് കണക്കിലെടുത്ത് വരും മാസങ്ങളിൽ കഴിയുന്നത്ര വൈദ്യുതി പുറത്തു നിന്നു വാങ്ങാൻ കെ.എസ്.ഇ.ബി . വൈദ്യുതി മുടക്കം ഒഴിവാക്കാൻ പരമാവധി വില കുറച്ച് വൈദ്യുതി വാങ്ങാനാണ് നീക്കം. ഇതിനുള്ള ചർച്ചകൾ രാജ്യത്തെ വൈദ്യുതി ഉത്പാദകരുമായി നടത്തുന്നുണ്ട്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും.

'ജൂലായിൽ പ്രതീക്ഷിച്ച മഴ ലഭിക്കാനുള്ള സാദ്ധ്യത കുറവാണ്'
-നീത.കെ.ഗോപാൽ

(ഡയറക്ടർ, കാലാവസ്ഥാ കേന്ദ്രം, )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA