SignIn
Kerala Kaumudi Online
Sunday, 05 July 2026 7.28 AM IST

കൊമേഴ്സ്യൽ പൈലറ്റാകാൻ അപേക്ഷിക്കാം

aa

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി അക്കാഡമി ഫോർ ഏവിയേഷൻ ടെക്നോളജിയിൽ (RAGAAT) 2026 അദ്ധ്യയന വർഷ കൊമേഴ്സ്യൽ പൈലറ്റ് ( CPL) പരിശീലന പ്രോഗ്രാമിന് അപേക്ഷിക്കാം. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. മൂന്നു വർഷ പരിശീലനത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി 15 ആണ്.

യോഗ്യത: 50 ശതമാനം മാർക്കോടെ പ്ലസ് ടു/ തത്തുല്യം. ഫിസിക്സ്, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങൾക്കാകെ 55 ശതമാനം മാർക്ക് വേണം. എസ്.സി/ എസ്.ടി/ ഒ.ബി.സി വിഭാഗക്കാർക്ക് 45 ശതമാനം മാർക്ക് മതി. ഫിസിക്സ്, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങൾക്കാകെ 50 ശതമാനം മാർക്കുണ്ടാവണം. 17 വയസ് പൂർത്തിയായ മികച്ച ശാരീരിക ക്ഷമതയുള്ളവർക്ക് അപേക്ഷിക്കാം. എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

200 മണിക്കൂർ സിംഗിൾ എൻജിൻ പരിശീലനത്തിന് 45,75000 രൂപയാണ് ഫീസ്. 5 ഗഡുക്കളായി ഫീസ് അടയ്കാം. മൾട്ടി എൻജിൻ എയർക്രാഫ്റ്റ് പരിശീനമുൾപ്പെടയുള്ള പ്രോഗ്രാമുകളുടെ ഫീസ് ഘടന വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. 5500 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് 3000 രൂപ. RAGAAT വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച്, അനുബന്ധ രേഖകൾ, ബാങ്ക് ഡ്രാഫ്റ്റ് എന്നിവ സഹിതം തപാലിലാണ് അപേക്ഷ അയക്കേണ്ടത്. വെബ്സൈറ്റ്: www.rajivgandhiacademyforaviationtechnology.org

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFORMATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA