
തിരുവനന്തപുരം: അംഗീകാരമില്ലാത്ത അലൈഡ് ആൻഡ് ഹെൽത്ത് കെയർ കോളേജുകളിലോ കോഴ്‌സുകളിലോ പഠിക്കുന്നവർക്ക് കേന്ദ്ര-സംസ്ഥാന രജിസ്‌ട്രേഷൻ ലഭിക്കില്ല. കോഴ്‌സുകളും കോളേജുകളും തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് അലൈഡ് ആൻഡ് ഹെൽത്ത് കെയർ കൗൺസിൽ സെക്രട്ടറി അറിയിച്ചു. ദേശീയ കമ്മിഷൻ 17 പാഠ്യപദ്ധതികൾ പ്രസിദ്ധീകരിച്ചതിൽ, നാല്/ അഞ്ച് വർഷം ദൈർഘ്യമുള്ള ബിരുദ കോഴ്‌സുകളും രണ്ട്/ രണ്ടര വർഷം ദൈർഘ്യമുള്ള ഡിപ്ലോമ കോഴ്‌സുകളുമാണുള്ളത്. പി.ജി, പി.എച്ച്.ഡി കോഴ്‌സുകളുമുണ്ട്. വിവരങ്ങൾ kesahc.kerala.gov.inൽ ലഭ്യമാണ്. ആരോഗ്യ സർവകലാശാല അംഗീകാരം നൽകിയവയെക്കുറിച്ചുള്ള വിവരങ്ങൾ kesahc.kerala.gov.in, ncahp.abdm.gov.inൽ ലഭ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |