SignIn
Kerala Kaumudi Online
Friday, 03 July 2026 4.39 AM IST

കേരള സർവകലാശാല പി.ജി അലോട്ട്മെന്റ്

kerala-uni

 കേരള സർവകലാശാലയിലെ സർക്കാർ/ എയ്ഡഡ്/സ്വാശ്രയ/യു.ഐ.ടി കോളേജുകളിലെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് https://admissions.keralauniversity.ac.in/pg2026ൽ പ്രസിദ്ധീകരിച്ചു.

 നാല് വർഷ ബിരുദ കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ അതത് പഠനവകുപ്പുകളിൽ ഇന്ന് നടത്തും. ഫോൺ : 0471 230838, 9188524612.

 എം.എ/എം.എസ്‍സി/ എം.ടെക്/എം.കോം/എം.എഡ്/എം.എസ്.ഡബ്ല്യൂ കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഇന്ന് രാവിലെ 11ന് പഠന വകുപ്പുകളിൽ നടത്തും.

 കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ മേയിൽ നടത്തിയ എട്ടാം സെമസ്റ്റർ ബിടെക് പരീക്ഷാഫലവും ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിടെക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്‍സി ജിയോളജി, കെമിസ്ട്രി, ബോട്ടണി എന്നീ പ്രാക്ടിക്കൽ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

 തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിന് 15വരെ അപേക്ഷിക്കാം. വെബ്സൈറ്റ്- www.keralauniversity.ac.in ഫോൺ : 0471-2302523.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA