SignIn
Kerala Kaumudi Online
Thursday, 20 August 2026 3.12 AM IST

ആശ്വാസ കിരണം: ഓണത്തിന് കുടിശിക വിതരണത്തിന് 10കോടി

aa

തിരുവനന്തപുരം: ആശ്വാസകിരണം പദ്ധതിയനുസരിച്ച് ധനസഹായവും കുടിശികയും വിതരണം ചെയ്യുന്നതിന് പത്തുകോടി അനുവദിച്ചതായി സാമൂഹ്യനീതി മന്ത്രി വി.ഇ.അബ്ദുൽ ഗഫൂർ.

ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവരായ കിടപ്പുരോഗികളെ പരിചരിക്കുന്നവർക്ക് ധനസഹായം നൽകുന്ന പദ്ധതിയാണ് ആശ്വാസകിരണം.പദ്ധതിയുടെ പ്രതിമാസ ധനസഹായം 600ൽ നിന്നും 1000 രൂപയായി വർദ്ധിപ്പിച്ച് കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവിറക്കിയിരുന്നു. 50 കോടിയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. ആദ്യ ഗഡു ആയാണ് 10 കോടി അനുവദിച്ച് ഉത്തറവിറക്കിയത്. പദ്ധതി തുകയിൽ കാലോചിതമായ പരിഷ്‌ക്കരണം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ONAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA