SignIn
Kerala Kaumudi Online
Thursday, 20 August 2026 2.25 AM IST

കേരള സർവകലാശാലയിൽ ജർമൻ പഠനം

aa

കേരള സർവകലാശാലയിലെ ജർമൻ ഡിപ്പാർട്ട്മെന്റ് നടത്തുന്ന ഹ്രസ്വകാല ജർമൻ കോഴ്സ് പഠനത്തിന് (A2) 31വരെ അപേക്ഷിക്കാം. 80 മണിക്കൂറാണ് (2- 3 മാസം) കോഴ്സ് കാലാവധി. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 7 മുതൽ 9 വരെയാണ് ക്ലാസ്.

യോഗ്യത: പ്ലസ് ടു, ജർമൻ A 1/ തത്തുല്യം, കോഴ്സ് ഫീ: 9000 രൂപ. അപേക്ഷകൾ പാളയം ക്യാമ്പസ് സെനറ്റ് ഹൗസിലെ ജർമൻ പഠന വിഭാഗത്തിൽ സമർപ്പിക്കണം.

വെബ്സൈറ്റ്: wwwkeralauniversity.ac.in.

2. NUALS- ൽ നിയമ ഡിപ്ലോമ

കൊച്ചിയിലെ നാഷണൽ യൂണിവേഴ്സിറ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ പി.ജി ഡിപ്ലോമയ്ക്ക് 31വരെ അപേക്ഷിക്കാം. ഒരു വർഷമാണ് പ്രോഗ്രാം കാലയളവ്. ഓരോ പ്രോഗ്രാമിലും 50 വീതം സീറ്റുകളിലാണ് പ്രവേശനം. കോഴ്സ് ഫീസ് 30,000 രൂപ. വിവരങ്ങൾ: www.nuals.ac.inൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFORMATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA