
തിരുവനന്തപുരം: ഒരേ പരീക്ഷ ഒരു ദിവസം രാവിലെയും ഉച്ചയ്ക്കുമായി നടത്തിയ പരീക്ഷണം തിരിച്ചടിച്ചത് പി.എസ്.സിക്ക് മറ്റൊരു നാണക്കേടായി. വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ്, എൽ.ഡി ക്ലർക്ക് തസ്‌തികകളിലേക്ക് രണ്ടുഘട്ട പരീക്ഷ ഒഴിവാക്കിയിട്ടുണ്ട്. എന്നിട്ടും കമ്പനി -കോർപ്പറേഷനുകളിലേക്ക് പ്രാഥമിക പരീക്ഷ പി.എസ്.സി തുടരുകയായിരുന്നു.
പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള ലാസ്റ്റ് ഗ്രേഡിന് രണ്ടുഘട്ട പരീക്ഷ വേണ്ടെന്ന നിർദ്ദേശവും പി.എസ്.സി പരിഗണിച്ചില്ല. അവസാന നിമിഷം പരീക്ഷ റദ്ദാക്കിയതോടെ കൈക്കുഞ്ഞുങ്ങളുമായി എത്തിയ അമ്മമാരുൾപ്പെടെ ഒന്നരലക്ഷത്തോളം ഉദ്യോഗാർത്ഥികളും ഒപ്പമെത്തിയവരും പറ്റിക്കപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |