SignIn
Kerala Kaumudi Online
Thursday, 03 September 2026 3.26 AM IST

പിണറായിക്കെതിരെ പാർട്ടിയിൽ പടയൊരുക്കം

READ ENGLISH VERSION
cpm

തിരുവനന്തപുരം:കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് കാരണം സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചയാണെന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് തള്ളിയ പിണറായി വിജയനെതിരെ സി.പി.എമ്മിൽ പടയൊരുക്കം. കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെയാണ് ഒരു വിഭാഗം നേതാക്കളുടെ നീക്കം. പിണറായി ലൈനല്ല പാർട്ടി ലൈനെന്ന വാദമാണ് ഇവർ ഉയർത്തുന്നത്.

കേന്ദ്ര കമ്മിറ്റി അംഗീകരിക്കുകയും പാർട്ടി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്ത റിപ്പോർട്ടിനെ പിണറായി വിജയൻ പൂർണമായും നിരാകരിക്കുന്നുവെന്നാണ് വിമർശനം. പിണറായിയും എം.വി.ഗോവിന്ദനും ഉൾപ്പെടെയുള്ള നേതൃത്വത്തിന്റെ വീഴ്ചയും ശൈലിയും സ്ഥാനാർത്ഥി നിർണയവും പരാജയത്തിനിടയാക്കിയെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ അവലോകന റിപ്പോർട്ട്. എന്നാൽ പയ്യന്നൂരും തളിപ്പറമ്പിലും പിണറായി വിജയൻ നടത്തിയ രാഷ്ട്രീയ വിശദീകരണം ഈ റിപ്പോർട്ടിന് എതിരാണ്. തോൽവിക്ക് അണികളെ കുറ്റപ്പെടുത്തുകയാണ് പിണറായി ചെയ്തത്. പ്രവർത്തകർ തെറ്റിദ്ധരിക്കപ്പെട്ടതിനാൽ പരാജയമുണ്ടായെന്ന പരാമർശം, തെറ്റ് ഉൾക്കൊള്ളാൻ തയ്യാറാകാത്തതിന്റെ സൂചനയായിട്ടാണ് ഇവർ കാണുന്നത്.

സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ചയുണ്ടായെന്ന് കേന്ദ്ര കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും ചൂണ്ടിക്കാണിച്ച പയ്യന്നൂരും തളിപ്പറമ്പിലും മാത്രം എന്തു കൊണ്ട് രാഷ്ട്രീയ വിശദീകരണ യോഗം നടത്തി, സംസ്ഥാന കമ്മിറ്റിയും കേന്ദ്ര കമ്മിറ്റിയും അംഗീകരിച്ച റിപ്പോർട്ട് തള്ളി എന്തു കൊണ്ട് സ്വന്തം നിലപാട് അവതരിപ്പിച്ചു എന്നിവയ്ക്ക് മറുപടി വേണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. പാർട്ടി രേഖയ്ക്ക് എതിരായ നിലപാടാണ് പിണറായി സ്വീകരിക്കുന്നതെന്ന് കേന്ദ്ര നേതൃത്വവും വിലയിരുത്തുന്നു. ഈ മാസം 13 മുതൽ കോഴിക്കോട്ട് നടക്കുന്ന വിശാല സംസ്ഥാന സമിതിയിൽ ഇക്കാര്യം ചർച്ചയാക്കാനാണ് എതിർ പക്ഷത്തിന്റെ നീക്കം.

പാർട്ടി വിമതർ മത്സരിച്ച് വിജയിച്ച പയ്യന്നൂരും തളിപ്പറമ്പിലും നയ വിശദീകരണ യോഗം ചേരാൻ സംസ്ഥാന കമ്മിറ്റി തീരുമാനമെടുത്തിരുന്നില്ല. പാർട്ടി നിലപാടിന് വിരുദ്ധമായി ഏകപക്ഷീയ നിലപാടെടുത്തതോടെ, പാർട്ടിയിൽ പിണറായി വിജയനെ അനുകൂലിക്കുന്നവരുടെ എണ്ണം കുറയുകയാണെന്നാണ് സൂചന. ഈ മണ്ഡലങ്ങളിലെ പരാജയത്തിന് കാരണം പാർട്ടി കൃത്യമായി കണ്ടെത്തിയിട്ടുണ്ട്. അത് വിശദീകരിക്കാൻ തയ്യാറാകാതെ മറ്റൊരു നിലപാട് വിശദീകരിച്ചതിൽ പിണറായിയോട് അടുപ്പമുള്ള പല നേതാക്കൾക്കും അതൃപ്തിയുണ്ട്.

എ​ൽ.​ഡി.​എ​ഫ് ​തോ​ൽ​വി
ഷോ​ക്ക് ​ട്രീ​റ്റ്മെ​ന്റ് :
തോ​മ​സ് ​ഐ​സ​ക്

ആ​ല​പ്പു​ഴ​:​ ​പ​ത്തു​ ​വ​ർ​ഷ​ ​ഭ​ര​ണ​ ​കാ​ല​ത്ത് ​അ​ഹ​ങ്കാ​രം​ ​കൂ​ടി​യ​തി​നു​ള്ള​ ​ഷോ​ക്ക് ​ട്രീ​റ്റ്‌​മെ​ന്റാ​ണ് ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ഇ​ട​തു​ ​മു​ന്ന​ണി​ക്കു​ണ്ടാ​യ​ ​തോ​ൽ​വി​യെ​ന്ന് ​സി.​പി.​എം​ ​കേ​ന്ദ്ര​ ​ക​മ്മി​റ്റി​യം​ഗം​ ​ഡോ.​തോ​മ​സ് ​ഐ​സ​ക്ക് .​ ​വ​ള്ളി​കു​ന്ന​ത്ത് ​സി.​പി.​എം​ ​ലോ​ക്ക​ൽ​ ​ക​മ്മി​റ്റി​ ​ഓ​ഫീ​സി​ന്റെ​ ​ശി​ലാ​സ്ഥാ​പ​ന​ത്തി​ന്‌​ ​ശേ​ഷം​ ​ന​ട​ന്ന​ ​യോ​ഗ​ത്തി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
പ​ത്ത് ​വ​ർ​ഷം​ ​ഭ​രി​ച്ച​പ്പോ​ൾ​ ​പാ​ർ​ട്ടി​ക്കാ​ർ​ക്ക് ​അ​ഹ​ങ്കാ​രം​ ​കൂ​ടി.​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്കു​ക​ളി​ലെ​ ​അ​ഴി​മ​തി​ ​പാ​ർ​ട്ടി​ക്ക് ​തി​രി​ച്ച​ടി​യാ​യി.​ ​ബി.​ജെ.​പി​ ​ഡീ​ലെ​ന്ന​ ​പ്ര​ചാ​ര​ണം​ ​ജ​ന​ങ്ങ​ൾ​ ​വി​ശ്വ​സി​ച്ചു.​ ​ന​മ്മു​ടെ​ ​ചി​ല​ ​വ​ർ​ത്ത​മാ​ന​ങ്ങ​ൾ​ ​അ​ത്ത​രം​ ​പ്ര​ചാ​ര​ണ​ത്തെ​ ​സ​ഹാ​യി​ച്ചു.​ആ​രെ​ങ്കി​ലുംപാ​ർ​ട്ടി​യി​ൽ​ ​നി​ന്ന് ​പോ​യാ​ൽ​ ​സൗ​ക​ര്യ​മെ​ന്നാ​ണ് ​ഇ​പ്പോ​ൾ​ ​ക​രു​തു​ന്ന​ത്.​ ​പി​ന്നെ​ ​അ​യാ​ളു​ടെ​ ​ചോ​ദ്യ​ത്തി​ന് ​മ​റു​പ​ടി​ ​പ​റ​യേ​ണ്ട​ല്ലോ.​ ​ന​മ്മ​ൾ​ ​സ​ത്യ​ ​വി​ശ്വാ​സി​ക​ൾ​ ​മാ​ത്രം​ ​മ​തി​യെ​ന്ന​ ​നി​ല​പാ​ടാ​ണ്.​ ​ഇ​ത് ​മ​ന​സി​ലാ​ക്കി​ ​തി​രു​ത്ത​ണം.​ ​ന​മ്മ​ൾ​ ​ന​ന്നാ​യെ​ന്ന് ​ജ​ന​ങ്ങ​ൾ​ക്ക് ​തോ​ന്ന​ണം.​ .​ ​ഇ​ത് ​പ​ഴ​യ​ ​കാ​ല​മ​ല്ല.​ ​ഞാ​ൻ​ ​ത​ന്നെ​ ​ഇ​ങ്ങ​നെ​ ​സം​സാ​രി​ക്കു​മ്പോ​ൾ​ ​ശ്ര​ദ്ധി​ക്ക​ണം.​ ​ആ​രു​ടെ​യെ​ങ്കി​ലും​ ​കൈ​യി​ൽ​ ​ടേ​പ്പ് ​വ​ച്ചി​ട്ട് ​ഞാ​ൻ​ ​പ​റ​യു​ന്ന​ത് ​റെ​ക്കാ​ർ​ഡ് ​ചെ​യ്തി​ട്ടു​ണ്ടോ​യെ​ന്ന് ​ശ്ര​ദ്ധി​ക്ക​ണം.​ ​ടേ​പ്പ് ​ചെ​യ്യു​ന്ന​ ​ആ​രെ​യും​ ​കാ​ണാ​ത്ത​തു​ ​കൊ​ണ്ടാ​ണ് ​ഇ​ത്ര​യും​ ​പ​റ​ഞ്ഞ​ത്.​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്കി​ൽ​ ​ആ​ളു​ക​ൾ​ ​പ​ണ​മി​ടു​ന്ന​ത് ​പാ​ർ​ട്ടി​യെ​ ​വി​ശ്വ​സി​ച്ചാ​ണ്.​ ​ആ​ ​വി​ശ്വാ​സം​ ​കാ​ത്തു​ ​സൂ​ക്ഷി​ച്ചാ​ണോ​ ​പെ​രു​മാ​റി​യി​ട്ടു​ള്ള​ത്?.​ ​ജ​നം​ ​ന​മ്മെ​ ​എ​ഴു​തി​ത്ത​ള്ളി​യി​ട്ടി​ല്ല.​ ​വെ​റു​ത്തി​ട്ടു​മി​ല്ല.​ 2029​ലെ​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​എ​ൽ.​ഡി.​എ​ഫ് ​വീ​ണ്ടും​ ​ജ​യി​ക്കും​-​ ​ഐ​സ​ക് ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA