SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.06 AM IST

സൈബർ തട്ടിപ്പ് പ്രതിരോധിക്കാൻ സമഗ്രപദ്ധതി ഉടൻ: ചെന്നിത്തല

aa

തിരുവനന്തപുരം: സൈബർ തട്ടിപ്പിനെതിരെ സമഗ്ര പ്രതിരോധ പദ്ധതിയുമായി സർക്കാർ രംഗത്തിറങ്ങുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ അറിയിച്ചു. ജനബോധവത്കരണം, ഡിജിറ്റൽ ഫോറൻസിക് അന്വേഷണം, അന്തർസംസ്ഥാന ഏകോപനം എന്നിവ ശക്തിപ്പെടുത്തും. റിസർവ് ബാങ്കിന്റെ അനുമതിയില്ലാതെ പ്രവർത്തിച്ച 1,836 വ്യാജ ലോൺ ആപ്പുകളും 5,857 വ്യാജ വെബ്‌സൈറ്റുകളും നീക്കം ചെയ്തതായും, തട്ടിപ്പുകാർ ഉപയോഗിക്കുന്ന മൊബൈൽ ഫോണും മ്യൂൾ അക്കൗണ്ടും ലക്ഷ്യമിട്ട് കർശന നടപടി തുടരുകയാണ്. ഡിജിറ്റൽ ഫോറൻസിക് അന്വേഷണം, അന്തർ സംസ്ഥാന ഏകോപനം എന്നിവയിലൂടെ നടപടികൾ ഫലപ്രദമാക്കും. തട്ടിയെടുക്കുന്ന പണം മ്യൂൾ അക്കൗണ്ടുകളിലേക്ക് മാറ്റുകയും പിന്നീട് ക്രിപ്‌റ്റോ കറൻസിയായി മാറ്റി മറ്റ് സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും മാറ്റുകയുമാണെന്നും മന്ത്രി അബിൻ വർക്കിയുടെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHENNITHALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA