SignIn
Kerala Kaumudi Online
Thursday, 03 September 2026 4.31 AM IST

കടമെടുപ്പെന്ന ആരോപണത്തിൽ മുഖ്യമന്ത്രി: 'ഖജനാവ് നിറയ്ക്കുമെന്ന് പറഞ്ഞത് പിണറായിക്ക് മനസിലായില്ല"

vd-satheesan

തിരുവനന്തപുരം:നികുതി ഭാരം അടിച്ചേൽപ്പിക്കാതെ ഖജനാവ് നിറയ്ക്കുമെന്ന് പറഞ്ഞത് പ്രതിപക്ഷ നേതാവ് പിണറായി വിജയന് മനസിലായില്ലെന്നും, അതു കൊണ്ടാണ് പരിധി വിട്ട് കടമെടുക്കുന്നുവെന്ന് വിമർശിക്കുന്നതെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വായ്പാ പരിധി 3.5%ൽ നിന്ന് 3%ആയി കേന്ദ്ര സർക്കാർ കുറച്ചിരിക്കുകയാണ്. പിന്നെങ്ങനെയാണ് പരിധി വിട്ട് കടമെടുക്കുക.മുൻ സർക്കാരിന് കിട്ടിയിരുന്ന 55000 കോടിയുടെ റവന്യു കമ്മി ഗ്രാന്റും ,നികുതി ഡെവല്യൂഷനായ 14000 കോടിയും കിട്ടിയില്ല.മുൻ സർക്കാർ വരുത്തി വച്ച 38000 കോടിയുടെ കുടിശികയിൽ നല്ലൊരു ഭാഗം ഓണക്കാലത്ത് സർക്കാർ കൊടുത്തു . ഓണം കളറായി. നികുതി വരുമാനം നല്ല രീതിയിൽ ഉയർന്നു.. .അങ്ങനെയാണ് നികുതി വരുമാനം കൂട്ടി ഖജനാവ് നിറയ്ക്കുക.ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറച്ചതിലൂടെ കച്ചവടം കൂട്ടാനും , നികുതി വരുമാനം വർദ്ധിപ്പിക്കാനുമായി.. ജനങ്ങളെ നോവിക്കാതെ നികുതി പിരിക്കണം.അത് പ്രതിപക്ഷ നേതാവിന് മനസിലാകില്ല.

പ്രിയദർശിനി സൗജന്യ യാത്ര നൽകിയിട്ടും കെ.എസ്.ആർ.ടി.സിക്ക് റെക്കോഡ് കളക്ഷനാണ്.സിവിൽ സപ്ളൈസിൽ ഓണക്കാലത്ത് 13 അവശ്യവസ്തുക്കളും സംസ്ഥാനം മുഴുവൻ ലഭ്യമായി. കഴിഞ്ഞ സർക്കാരിന്റെ കടമടക്കം ഞങ്ങൾ മാർക്കറ്റിലേക്ക് പൈസ പമ്പ് ചെയ്തു. ആളുകളുടെ കൈയിൽ വന്ന പണം ചെലവാക്കി. അത് നികുതിയായി തിരിച്ചു കിട്ടി- മുഖ്യമന്ത്രി പറഞ്ഞു.

 ഗ​വ​ർ​ണ​റു​മാ​യി​ ​ഒ​ത്തു​ക​ളി​ച്ച​ത് പി​ണ​റാ​യി

ഡി​ജി​റ്റ​ൽ,​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​ ​ഗ​വ​ർ​ണ​റു​മാ​യി​ ​ധാ​ര​ണ​യു​ണ്ടാ​ക്കി​ ​വി.​സി​ ​നി​യ​മ​നം​ ​ന​ട​ത്തി​യ​ത് ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​ ​സ​മ​യ​ത്താ​ണെ​ന്നും​ ​നി​യ​മ​നം​ ​ന​ട​ന്നു​ക​ഴി​ഞ്ഞ​തി​നാ​ൽ​ ​കേ​സ് ​തു​ട​രു​ന്ന​തി​ൽ​ ​പ്ര​സ​ക്തി​യി​ല്ലെ​ന്നും​ ​അ​നാ​വ​ശ്യ​ചെ​ല​വാ​ണെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി​ ​സ​തീ​ശ​ൻ.
വി.​സി​ ​നി​യ​മ​നം​ ​സം​ബ​ന്ധി​ച്ച​ ​കേ​സ് ​അ​വ​സാ​നി​പ്പി​ച്ച് ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​ ​കാ​വി​വ​ത്ക​ര​ണ​ത്തി​ന് ​സ​ർ​ക്കാ​ർ​ ​കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്ന​ ​പി​ണ​റാ​യി​യു​ടെ​ ​ആ​രോ​പ​ണ​ത്തി​നാ​യി​രു​ന്നു​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​മ​റു​പ​ടി.
ഗ​വ​ർ​ണ​റു​മാ​യു​ള്ള​ ​ത​ർ​ക്കം​ ​ഒ​ഴി​വാ​ക്കാ​ൻ​ ​അ​ദ്ദേ​ഹ​വു​മാ​യി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ധാ​ര​ണ​യു​ണ്ടാ​ക്കി​ ​വി.​സി.​നി​യ​മ​നം​ ​ന​ട​ത്തി.​ ​സു​പ്രീം​കോ​ട​തി​യി​ൽ​ ​കേ​സ് ​തു​ട​രു​ക​യും​ ​ചെ​യ്തു.​ ​ഈ​ ​വി​ചി​ത്ര​ ​ന​ട​പ​ടി​യാ​ണ് ​സ​ർ​ക്കാ​ർ​ ​അ​വ​സാ​നി​പ്പി​ച്ച​ത്.​ ​ഇ​തെ​ല്ലാം​ ​ചെ​യ്ത​ശേ​ഷം​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വാ​യ​പ്പോ​ൾ​ ​വി​മ​ർ​ശി​ക്കു​ന്ന​ത് ​എ​ന്തി​നെ​ന്ന് ​മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി.​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.

'​വ​ന്ദേ​മാ​ത​രം പാ​ടി​യ​ത് ​ന​യം​ ​മാ​റ്റ​മ​ല്ല"

ഓ​ണം​ ​വാ​രാ​ഘോ​ഷ​ ​സ​മാ​പ​ന​ച്ച​ട​ങ്ങി​ൽ​ ​വ​ന്ദേ​മാ​ത​രം​ ​പൂ​ർ​ണ​മാ​യി പാ​ടി​യ​ത് ​യു.​ഡി.​എ​ഫി​ന്റെ​ ​ന​യം​ ​മാ​റ്റ​മ​ല്ലെ​ന്ന് ​മു​ഖ്യ​മ​ന്ത്രി പറഞ്ഞു. ഉപ​​രാ​ഷ്ട്ര​പ​തി​ ​പ​ങ്കെ​ടു​ത്ത​ത് ​ക​ണ​ക്കി​ലെ​ടു​ത്താ​ണ് ​അ​ങ്ങ​നെ​ ​ചെ​യ്ത​ത്. രാ​ഷ്ട്ര​പ​തി,​ ​ഉ​പ​ രാ​ഷ്ട്ര​പ​തി,​ ​പ്ര​ധാ​ന​മ​ന്ത്രി​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​ച​ട​ങ്ങു​ക​ളി​ൽ​ ​കേ​ന്ദ്ര​ ​പ്രോ​ട്ടോ​ക്കോ​ളാ​ണ് ​പാ​ലി​ക്കേ​ണ്ട​ത്.​ അ​തു​പ്ര​കാ​രം​ ​വ​ന്ദേ​മാ​ത​രം​ ​പൂ​ർണ​മാ​യി​ ​പാ​ടേ​ണ്ടി​ ​വ​രും.
സ​ർ​ക്കാ​റി​ന്റെ​യും​ ​പാ​ർ​ട്ടി​യു​ടെ​യും​ ​തീ​രു​മാ​നം​ ​വ​ന്ദേ​മാ​ത​രം​ ​ആ​ദ്യ​ത്തെ​ ​ര​ണ്ട് ​ഖ​ണ്ഡി​ക​ ​ചൊ​ല്ലി​യാ​ൽ​ ​മ​തി​യെ​ന്നാ​ണ്.​ ​അ​ത് ​മാ​ത്ര​മേ​ ​പാ​ർ​ട്ടി​ ​പ​രി​പാ​ടി​ക​ളി​ൽ​ ​ഉ​ൾ​പ്പെ​ടെ​ ​ചൊ​ല്ലൂ.​ ​അ​തി​ൽ​ ​കൃ​ത്യ​മാ​യ​ ​ന​യം​ ​കോ​ൺ​ഗ്ര​സി​നു​ണ്ട്.​ ​അ​താ​ണ് ​ആ​ഗ​സ്റ്റ് 15​ന് ​ക​ണ്ട​തെ​ന്നും ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VDSATHEESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA