
സഭയിൽ പ്രതിപക്ഷ വാക്കൗട്ട്
തിരുവനന്തപുരം: മത്സ്യത്തൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതിയിൽ കേന്ദ്രവിഹിതം വൈകിയാൽ പണം സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. രണ്ടാം ഗഡു അടുത്തമാസം നൽകും. ഒന്നാംഗഡു ജില്ലാ ഓഫീസുകളിൽ എത്തിയിട്ടുണ്ടെന്നും അറിയിച്ചു. ട്രോളിംഗ് നിരോധന കാലത്ത് പഞ്ഞമാസ ആനുകൂല്യം നൽകുന്നില്ലെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച സജി ചെറിയാൻ ചൂണ്ടിക്കാട്ടി.
സമ്പാദ്യ സമാശ്വാസ പദ്ധതി വഴി സഹായവും സൗജന്യ റേഷനും നൽകാറുണ്ടെന്ന് ഫിഷറീസ് മന്ത്രി വി.ഇ അബ്ദുൾ ഗഫൂർ മറുപടി നല്‍കി. ആദ്യ ഗഡു 1500 രൂപ മൂന്ന് ജില്ലകളിൽ നൽകി. ബാക്കിയിടത്ത് വൈകാതെ നൽകും. രണ്ടാം ഗഡു കേന്ദ്ര സഹായമാണ്. അത് കിട്ടാനുള്ള നടപടി തുടങ്ങി. കഴിഞ്ഞ സര്‍ക്കാര്‍ പോയ പോക്കിന് സഹായം 6,000 രൂപയാക്കി ഉയര്‍ത്തിയിരുന്നു. അത് യു.ഡി.എഫ് സര്‍ക്കാരാണ് നല്‍കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
ഒന്നര ലക്ഷത്തോളം ഗുണഭോക്താക്കളും ഗുണഭോക്തൃ വിഹിതം 21കോടിയോളവുമുള്ള പദ്ധതി കൃത്യമായി നടപ്പാക്കുന്നില്ലെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. എൽ.ഡി.എഫ് സർക്കാർ 4500രൂപയുടെ ആനുകൂല്യം 6000 ആക്കിയതും നൽകുന്നില്ല. ട്രോളിംഗ് നിരോധന കാലത്ത് വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാറുണ്ടെങ്കിലും ഇത്തവണയുണ്ടായില്ല. പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
സ്പീക്കറുടെ ഇടപെടൽ
ട്രോളാവുന്നെന്ന് രാജൻ
പ്രസംഗത്തിനിടെ സ്പീക്കറുടെ ചില കമന്റുകൾ മോശപ്പെട്ട വിധത്തിലുള്ള നിലപാടുകളും ട്രോളുകളും ആയിമാറുന്നെന്ന് കെ.രാജൻ.
വാക്കൗട്ട് പ്രസംഗത്തിന്റെ സമയം നീണ്ടുപോയെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഈ മറുപടി. ചെയറിനെ ചോദ്യം ചെയ്യരുതെന്നും വാക്കൗട്ട് പ്രസംഗത്തിനിടെ സ്പീക്കറെ അപമാനിക്കുന്നത് പറ്റില്ലെന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മറുപടി നൽകി. വിഷയത്തിൽ മാത്രം പ്രസംഗിക്കാം. പറയാനുള്ളത് പറയുമെന്നും അത് തന്റെ അവകാശമാണെന്നുമായിരുന്നു രാജന്റെ മറുപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |