
പാലാ: മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ചുമതലയേറ്റതിന് പിന്നാലെ ആദ്യ നിവേദനം പാലായിൽ നിന്ന്. സർക്കാർ വകുപ്പുകൾ നൽകുന്ന സർട്ടിഫിക്കറ്റുകൾ, ലൈസൻസുകൾ, മറ്റ് ഔദ്യോഗിക രേഖകൾ എന്നിവ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ പകരം നൽകുന്ന രേഖകളിൽ ഡ്യൂപ്ലിക്കേറ്റ് എന്ന് രേഖപ്പെടുത്തുന്നതിന് പകരം റീ ഇഷ്യൂഡ് എന്നാക്കണമെന്നാവശ്യപ്പെട്ടാണ് നിവേദനം. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ പാലാ സ്വദേശി എബി ജെ. ജോസാണ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്.
വി.ഡി.സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഇന്നലെ രാവിലെ 10.19ന് തന്നെ ഇ-മെയിൽ മുഖാന്തിരമാണ് നൽകിയത്. ഉപരിപഠനത്തിനോ ജോലിക്കോ ആയി വിദേശരാജ്യങ്ങളിൽ പോകുന്നവർ ഇത്തരം 'ഡ്യൂപ്ലിക്കേറ്റ്' സർട്ടിഫിക്കറ്റുകൾ ഹാജരാക്കുമ്പോൾ പലപ്പോഴും വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുന്നുണ്ടെന്ന് എബി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |