
കൊച്ചി: കേരളത്തിലെ പഴങ്ങളിലും പച്ചക്കറിയിലും കീടനാശിനി സാന്നിദ്ധ്യം നാമമാത്രം. എന്നാൽ കേരളം ആശ്രയിക്കുന്ന കർണാടകയിലും തെലങ്കാനയിലും ഉത്പാദിപ്പിക്കുന്ന പഴങ്ങളിലെയും പച്ചക്കറിയിലെയും വിഷാംശം ദേശീയ ശരാശരിക്കു മുകളിലാണ്. അതേസമയം തമിഴ്നാട്ടിലെ കൃഷിരീതി ഇക്കാര്യത്തിൽ താരതമ്യേന മെച്ചപ്പെട്ടതാണ്. 40 കേന്ദ്ര ലാബുകളിലെ സാമ്പിൾ പരിശോധനാ ഫലത്തിലാണ് ഇക്കാര്യം വ്യക്തമായത്.
'നാഷണൽ ലെവൽ മോണിറ്ററിംഗ് ഒഫ് പെസ്റ്റിസൈഡ് റെസിഡ്യൂസ്" പദ്ധതി പ്രകാരം 2023-26ൽ നടത്തിയ പരിശോധനാ ഫലമാണ് കൃഷി മന്ത്രാലയം പുറത്തുവിട്ടത്. 23 സംസ്ഥാനങ്ങളിൽ നിന്നായി 70,652 സാമ്പിളുകളാണെടുത്തത്. 2,223 സാമ്പിളുകളിൽ (3.1%) നിശ്ചിത പരിധിയിൽ കൂടുതൽ രാസാംശമുണ്ടായിരുന്നു. തെലങ്കാനയാണ് കീടനാശിനി പ്രയോഗത്തിൽ മുന്നിൽ-5.92 ശതമാനം. കർണാടകയിലെ 3.64 ശതമാനം സാമ്പിളുകളിൽ കൂടുതൽ രാസാംശം കണ്ടെത്തി. തമിഴ്നാട്ടിൽ ഇത് 2.24 ശതമാനമാണ്. കേരളത്തിലെ 4,130 സാമ്പിളുകളിൽ 82 എണ്ണം (1.98%) മാത്രമാണ് സുരക്ഷിതപരിധി കടന്നത്. ഒഡീഷയിലെ 1,362 സാമ്പിളുകളും ശുദ്ധമായിരുന്നു.
ചില്ലറവില്പന കേന്ദ്രങ്ങൾ, മൊത്തവില്പന മാർക്കറ്റുകൾ, സഹകരണ സംഘങ്ങൾ, ഫാം ഹൗസുകൾ എന്നിവിടങ്ങളിലെ സാമ്പിളുകളാണ് പരിശോധിച്ചത്. 2028-29 വരെ പരിശോധന തുടരും. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിട്ടിയുടെ മാനദണ്ഡങ്ങൾ പ്രകാരമാണ് രാസാംശം അളക്കുന്നത്. പരിധിയിൽ കൂടുതൽ കീടനാശിനിയുള്ള ഭക്ഷ്യവസ്തു വിൽക്കുന്നത് നിയമവിരുദ്ധമാണ്.
പരിഹാര നടപടികൾ
കീടനാശിനി അംശം, സുരക്ഷിത പരിധി/കിലോഗ്രാം
തക്കാളി-0.1 മില്ലിഗ്രാം
കാബേജ്-4 എം.ജി
കിഴങ്ങ്-0.2 എം.ജി
മാമ്പഴം-0.05 എം.ജി
ആപ്പിൾ-0.01 എം.ജി
മുന്തിരി-0.05 എം.ജി
അരി, ഗോതമ്പ്-0.03 എം.ജി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |