SignIn
Kerala Kaumudi Online
Wednesday, 08 July 2026 5.25 AM IST

മുൻകരുതൽ നിർദ്ദേശം അവഗണിച്ചു

k

മേപ്പാ‌ടി: മേപ്പാ‌ടിയിൽ തുരങ്കപാത നിർമ്മാണ സ്ഥലത്തുണ്ടായ ദുരന്തത്തിന് കാരണം കരാർ കമ്പനി മുൻകരുതൽ നിർദ്ദേശങ്ങൾ അവഗണിച്ചത്. മഴ ശക്തമായാൽ മണ്ണിടിച്ചിലിന് സാദ്ധ്യതയുണ്ടെന്ന് മന്ത്രി ടി. സിദ്ദിഖിന്റെ നേതൃത്വത്തിലടക്കം നടന്ന രണ്ട് യോഗങ്ങളിലും നിർദ്ദേശം നൽകിയിട്ടും അവഗണിക്കപ്പെട്ടു.പദ്ധതി നടത്തിപ്പിനും നിർവഹണത്തിനുമുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്‌.പി.വി) കൊങ്കൺ റെയിൽവേ കോർപ്പറേഷനാണ്. ഭോപ്പാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദിലീപ് ബിൽഡ്കോൺ,കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ ഇൻഫ്രാസ്ട്രക്ചർ എന്നീ സ്ഥാപനങ്ങൾക്കാണ് കരാർ. സംസ്ഥാന പൊതുമരാമത്ത് വകുപ്പിനാണ് മേൽനോട്ട ചുമതല.

കഴിഞ്ഞ മാസം 20ന് ജില്ല കളക്ടറടക്കം ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിലും ജൂലായ് ഒന്നിന് മന്ത്രി ടി. സിദ്ധിഖിന്റെ നേതൃത്വത്തിലും നടന്ന യോഗത്തിലാണ് കമ്പനിക്ക് നിർദ്ദേശങ്ങൾ നൽകിയത്. മഴ ശക്തമായാൽ എല്ലാ നിർമ്മാണ പ്രവർത്തനവും നിറുത്തിവയ്ക്കാനായിരുന്നു പ്രധാന നിർദ്ദേശം. എന്നാൽ,പ്രധാന പണികൾ രണ്ടാഴ്ച മുൻപ് നിറുത്തിയെങ്കിലും പതിനെട്ടോളം തൊഴിലാളികളെ വച്ച് അനുബന്ധ പ്രവർത്തനം തുടർന്നതാണ് വിനയായത്.

പാറ തുരക്കാനായി 300 മീറ്ററോളം നീളത്തിലും 60 മീറ്റർ വീതിയിലും 30 മീറ്റർ ഉയരത്തിലും മണ്ണ് നീക്കുന്ന പ്രവൃത്തിയാണ് നടന്നുകൊണ്ടിരുന്നത്. ശക്തമായ മഴയിൽ മണ്ണെടുത്ത ഭാഗത്തു നിന്ന് കുത്തൊലിപ്പുണ്ടായി. കുത്തൊലിപ്പ് തടയാൻ കോൺക്രീറ്റ് മിക്ചറുപയോഗിച്ച് കുറച്ചുഭാഗം ബലപ്പെടുത്തിയിരുന്നെങ്കിലും (സോയിൽ നെയ്ലിംഗ്) അതുൾപ്പെടെ കുത്തിയൊലിച്ചു.

വകുപ്പുകൾക്കും

വീഴ്ച പറ്റി

മഴ ശക്തമായാൽ കുടുംബങ്ങളെ മാറ്റി പാർപ്പിക്കാൻ ജില്ല ഭരണകൂടം ശ്രദ്ധിക്കണമെന്ന് തീരുമാനിച്ചിരുന്നു. കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ പാരിസ്ഥിതിക ഉദ്യോഗസ്ഥരും ഈയിടെ സ്ഥലം സന്ദർശിച്ച് വിവിധ വകുപ്പുകൾക്ക് മുൻകരുതൽ നിർദ്ദേശം നൽകിയിരുന്നു. മഴ ശക്തമാകാനിടയുണ്ടായിട്ടും അപകടത്തിന് ശേഷമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. പ്രദേശത്തുള്ളവരെ മാറ്റിപാർപ്പിച്ചുമില്ല.

മ​നു​ഷ്യ​നി​ർ​മ്മിത ദു​ര​ന്തം​:​ ​സി​ദ്ദീ​ഖ്
മേ​പ്പാ​ടി​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​ക​ള്ളാ​ടി​യി​ൽ,​ ​തു​ര​ങ്ക​പാ​ത​ ​നി​ർ​മ്മാ​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​അ​ശാ​സ്ത്രീ​യ​മാ​യി​ ​കൂ​ട്ടി​യി​ട്ട​ ​മ​ണ്ണ് ​മാ​റ്റാ​ൻ​ ​ന​ൽ​കി​യ​ ​നി​ർ​ദ്ദേ​ശം​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​അ​വ​ഗ​ണി​ച്ചെ​ന്ന് ​മ​ന്ത്രി​ ​ടി.​സി​ദ്ദി​ഖ്.​ ​ഉ​ണ്ടാ​യ​ത് ​മ​നു​ഷ്യ​ ​നി​ർ​മ്മി​ത​ ​ദു​ര​ന്ത​മാ​ണ്.​ ​ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രെ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​മെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.
അ​പ​ക​ട​ത്തി​ൽ​ ​പ​രി​ക്കേ​റ്റ് ​വിം​സ് ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ലു​ള്ള​ ​കി​ര​ൺ​കു​മാ​ർ,​ ​ദി​ലീ​പ്,​ ​സൂ​ര​ജ് ​യാ​ദ​വ്,​ ​സ​ഞ്ജ​യ് ​താ​പ്പൂ​ർ,​ ​ര​ജ​നീ​ഷ്,​ ​ത​ന്മ​യ് ​ഘോ​ഷ് ​എ​ന്നി​വ​രു​ടെ​ ​ആ​രോ​ഗ്യ​നി​ല​ ​തൃ​പ്തി​ക​ര​മാ​ണ്.
വ​യ​നാ​ട്,​ ​കോ​ഴി​ക്കോ​ട് ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്ന് ​ര​ണ്ട് ​എ​ൻ.​ഡി.​ആ​ർ.​എ​ഫ് ​സം​ഘം​ ​സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.​ ​ക​ള​ക്ട​ർ​ ​സ്ഥ​ല​ത്തെ​ത്തി​ ​സ്ഥി​തി​ഗ​തി​ ​വി​ല​യി​രു​ത്തി.​ ​കൂ​ടു​ത​ൽ​ ​ആ​ളു​ക​ൾ​ ​അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടോ​ ​എ​ന്ന് ​പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.​ ​തു​ര​ങ്ക​പാ​ത​ ​പ്ര​വൃ​ത്തി​യു​മാ​യി​ ​ത​ത്കാ​ലം​ ​മു​ന്നോ​ട്ടു​ ​പോ​ക​രു​തെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട​താ​യി​ ​റ​വ​ന്യൂ​മ​ന്ത്രി​ ​എ.​പി.​അ​നി​ൽ​കു​മാ​ർ​ ​പ്ര​തി​ക​രി​ച്ചു.

English Summary

Kallady mudslide reasons

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WAYANAD LANDSLIDE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA