ചാരുംമൂട്: കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്.ബിജു നയിക്കുന്ന വ്യാപാര സംരക്ഷണ സന്ദേശ ജാഥയ്ക്ക് 23 ന് രാവിലെ 11 ന് ചാരുംമൂട് ടൗണിൽസ്വീകരണംനൽകും.ചാരുംമൂട്, മാവേലിക്കര ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സ്വീകരണം.ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ചെയർമാൻ എസ്.ശരത്ത്, കൺവീനർ എൻ. ചന്ദ്രൻ, വൈസ് ചെയർമാൻ എ. നൗഷാദ്, ജോയിൻ്റ് കൺവീനർമാരായ, ശ്രീജിത്ത് എസ്.പിള്ള, എസ്.വിഷ്ണു, എസ്. രാജീവ്, ബി. ഫഹദ്, കെ.രാജൻ എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
