
അമ്പലപ്പുഴ : വ്യാസ മഹാസഭ ആലപ്പുഴ ജില്ലാ പ്രവർത്തക സംഗമം നടന്നു. സംസ്ഥാന സമിതി കാര്യാലയത്തിൽ നടന്ന പരിപാടി ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി അഡ്വ.വി.പത്മനാഭൻ ഉദ്ഘാടനം ചെയ്തു.സി.വി.പീതാംബരൻ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് കെ.ഡി.രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കണ്ണകി മഹാസഭ സംസ്ഥാന പ്രസിഡന്റ് ഹേമലത, വി.സി.റാം മോഹൻ ,വിജയൻ നളന്ദ,തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികൾ: ജില്ലാ പ്രസിഡന്റ് സി.വി .പീതാംബരൻ ,ജനറൽ സെക്രട്ടറി ബി.ശിവകുമാർ, ട്രഷറർഗോപലകൃഷ്ണൻ,വൈസ് പ്രസിഡന്റുമാർ കിഷോർകുമാർ,അനിൽ,സെക്രട്ടറിമാർ ദേവദാസ് ,ജിജി. അമ്പലപ്പുഴ താലൂക്ക് കൺവീനർ ദാസപ്പൻ, കാർത്തികപ്പള്ളി കൺവീനർ രമ്യ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
