SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.59 PM IST

ആണ്ട് നേർച്ചയ്ക്ക് കൊടിയേറി

ambala

അമ്പലപ്പുഴ: പുറക്കാട് പഴയങ്ങാടി മുസ്‌ലിം ജമാഅത്തിൽ അസ്സയ്യിദ് അഹമ്മദ് രി ഖാബ് (കറുത്ത തങ്ങൾ ) ആണ്ട് നേർച്ചയ്ക്ക് കൊടിയേറി. ഏപ്രിൽ 11 ന് സമാപിയ്ക്കും. 7 വരെ എല്ലാ ദിവസവും മഖ്ബറ സിയാറത്ത്, ഖുർ ആൻ പാരായണം, ഖുത്തുബിയ്യത്ത്, റാത്തീബ്, മൗലൂദ് പാരായണം എന്നിവ നടക്കും. 8ന് വൈകിട്ട് 7 ന് ആണ്ട് നേർച്ച സമ്മേളനം ചീഫ് ഇമാം മുഹമ്മദ് ഹാരീസ് ഉദ്ഘാടനം ചെയ്യും. ജമാ അത്ത് പ്രസിഡന്റ്ിന് എ സലീം അദ്ധ്യക്ഷത വഹിക്കും. 9 ന് വൈകിട്ട് 4.30 ന് സ്വലാത്ത് മജ്ലിസ് ആലപുഴ മസ്താൻ പള്ളി ചീഫ് ഇമാം സയ്യിദ് അഹമ്മദുൽ അമീൻ ബാഫഖി അൽ അസ്ഹരി തങ്ങൾ നേതൃത്വം നൽകും. തുടർന്ന് രാത്രി 8ന് കൊല്ലം അനസ് ബാഖവി മത പ്രഭാഷണം നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL