
ആലപ്പുഴ: ഷറഫുദ്ദീന്റെ ബിരിയാണി വിൽപ്പന വെറും ലാഭം പ്രതീക്ഷിച്ചുള്ളതല്ല, ജീവിതത്തിലേക്കുള്ള ചുവടുവയ്പാണ്.
ചേർത്തല നൈപുണ്യ കോളേജിൽ ഒന്നാം വർഷ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥിയാണ് 18കാരനെ ഷറഫുദ്ദീൻ.
60,000 രൂപവ രെ ഫീസടയ്ക്കാൻ നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണ് വയലാർ നാഗംകുളങ്ങര അറഫ മൻസിലിൽ മുഹമ്മദ് ഷറഫുദ്ദീൻ പാചകത്തിലൂടെ വരുമാനം കണ്ടെത്തുന്നത്.
പിതാവ് നിസാമുദ്ദീന് പുന്നപ്രയിലെ ഷോപ്പിലെ ജോലി നഷ്ടപ്പെട്ടതോടെ ജീവിതം വഴി മുട്ടി..ഒന്നരമാസം മുമ്പാണ് അർത്തുങ്കൽ ബൈപ്പാസിനോട് ചേർന്ന് റെയിൽവേ ഗേറ്റിന് സമീപം സെനിത് എന്ന പേരിൽ ബിരിയാണിക്കച്ചവടം ആരംഭിച്ചത്. ചിക്കൻ ബിരിയാണി, ചിക്കൻ ഫ്രൈ ബിരിയാണി എന്നിവയാണ് മെനു. 100 രൂപയാണ് വില.
റാവുത്തർ ബിരിയാണിയും ഹൈദരാബാദ് ബിരിയാണിയും താമസിയാതെ എത്തും. ദിനസം 80മുതൽ 100 ബിരിയാണി
വരെ വിൽക്കും.അവധി ദിവസങ്ങളിൽ ഇത് 150 വരെയാകും. അമ്മ: ഷെജില. സഹോദരൻ: ബംഗളൂരുവിലെ നഴ്സിംഗ് വിദ്യാർത്ഥി മുഹമ്മദ് നസീബ് ഖാൻ.
ദിവസേന
ലാഭം 1500 രൂപ
ബിരിയാണി പാകം ചെയ്യുന്നതും ഷറഫുദ്ദീനാണ്. പുലർച്ചെ നാലുമണിക്ക് എഴുന്നേൽക്കും. മാതാപിതാക്കളും സഹായിക്കും. എട്ടു മണിയോടെ ബിരിയാണി റെഡി. ശേഷം, പഠിക്കാനുള്ള സമയമാണ്. നേരേ കോളേജിലേക്ക്. പിതാവ് നിസാമുദ്ദീനാണ് ബിരിയാണി വിൽക്കാൻ കൊണ്ടുപോകുന്നത്. ശനി, ഞായർ ദിവസങ്ങളിൽ പാകം ചെയ്യലും വില്പനയുമെല്ലാം ഷറഫുദ്ദീൻ ഒറ്റയ്ക്കാണ്. ഒരു ദിവസം 1500 രൂപവരെ ലാഭം കിട്ടും. ചെറുപ്പം മുതലേ പാചകത്തിനോട് കമ്പമുള്ളതിനാലാണ് ഹോട്ടൽ മാനേജ്മെന്റ് കോഴ്സിന് ചേർന്നതെന്നും സ്വന്തമായി ഒരു റസ്റ്റോറന്റ് തുറക്കണമെന്നതാണ് ആഗ്രഹമെന്നും ഷറഫുദ്ദീൻ പറയുന്നു.
:
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |