SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.59 PM IST

സ്വർണമാല തിരികെ നൽകി

ആലപ്പുഴ : ആലപ്പുഴ ബീച്ചിൽ നിന്ന് ലഭിച്ച നാലരപ്പവന്റെ മാല ഉടമയെ കണ്ടെത്തി തിരികെ നൽകി. വെള്ളിയാഴ്ച വൈകിട്ടാണ് സ്വർണമാലയടങ്ങിയ പഴ്സ് തട്ടേക്കാട് സ്വദേശിയായ രവി കുന്നങ്കൽകുടി എന്നയാൾക്ക് ബീച്ചിൽ നിന്ന് ലഭിച്ചത്. രവി ഈ പഴ്സ് ടൂറിസം പൊലീസിനെ ഏല്പിച്ചു. തുടർന്ന് ടൂറിസം പൊലീസ് നടത്തിയ അന്വേഷണത്തിൽ പഴ്സ് തിരുവല്ല ആലുംതുരുത്തി മാത്യുവിന്റെ ഭാര്യയായ അന്നമ്മ മാത്യുവിന്റേതാണെന്ന് കണ്ടെത്തി. ഇവർക്ക് പഴ്സും മാലയും ടൂറിസം പൊലീസ് കൈമാറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL