
ഹരിപ്പാട്: കാർത്തികപ്പള്ളി താലൂക്കിലെ ഗ്രന്ഥശാലകൾ സമ്പൂർണ്ണമായി ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി താലൂക്ക് ലൈബ്രറി കൗൺസിൽ ലൈബ്രേറിയന്മാർക്കായി രണ്ടാംഘട്ട പരിശീലന പരിപാടി സംഘടിപ്പിച്ചു. കാർത്തികപ്പള്ളി ഐ.എച്ച്.ആർ.ഡി കോളജിൽ നടന്ന പരിശീലന പരിപാടി ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.രഘു പ്രസാദ് ഉദ്ഘാടനം ചെയ്തു. താലുക്ക് കൗൺസിൽ പ്രസിഡന്റ് ജി.സന്തോഷ് കുമാർ അധ്യക്ഷനായി.സെക്രട്ടറി സി.എൻ.എൻ നമ്പി, വൈസ് പ്രസിഡന്റ് കെ.കെ അനിൽകുമാർ, ജില്ലാ കൗൺസിൽ അംഗങ്ങളായ അഡ്വ.ടി.എസ് താഹ, ടി.തിലക രാജ്, കെ.വിജയകുമാർ, എസ് .രാജേഷ്, സുതികണ്ണൻ,അനീഷ എന്നിവർപങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
