
ആലപ്പുഴ : നിർദ്ദിഷ്ട എയിംസ് ആലപ്പുഴയിൽ തന്നെ സ്ഥാപിക്കണമെന്ന് എത്തിക്സ് ഡോക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.കെ.വേണുഗോപാൽ ആവശ്യപ്പെട്ടു. എത്തിക്സ് ഡോക്ടേഴ്സ് അസോസിയേഷന്റെ ഡോക്ടഴ്സ് ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സീനിയർ ഫിസിഷ്യൻ ഡോ.ഉണ്ണികൃഷ്ണ കർത്താ, ന്യൂറോളജി പ്രൊഫസർ ഡോ. സി.വി.ഷാജി, മെഡിസിൻ പ്രൊഫസർ ഡോ.സുരേഷ് രാഘവൻ, ഡോ.ശങ്കർ തുടങ്ങിയവർ പ്രസംഗിച്ചു. ആലപ്പുഴയിലെ ജനകീയ ഡോക്ടർമാരായ ഡോ. രാജീവ് (മുല്ലക്കൽ), ഡോ.ആർ എം പൈ തുടങ്ങിയവരെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |