
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് 'സേവാഭാരതി' നിർമ്മിച്ച കെട്ടിടം പൊളിച്ചുമാറ്റണമെന്നും, അവർക്ക് വിട്ടുനൽകിയ സ്ഥലം അടിയന്തരമായി തിരിച്ചുപിടിക്കണമെന്നും ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ അമ്പലപ്പുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ജില്ലാ ജനറൽ സെക്രട്ടറി എം. സാലിം ഉദ്ഘാടനം ചെയ്തു. ഷീജ നൗഷാദ്, സഫിയ അസ്‌ലം, സുധീർ കല്ലുപാലം, സുനീർ കാക്കാഴം, സുധീർ വണ്ടാനം, സുൽഫിക്കർ, ഇക്ബാൽ പുന്നപ്ര, അൻസിൽ മൗലവി, ആമിന ഇർഷാദ്, എച്ച്. നിസാർ, ഷമ്മാസ് വണ്ടാനം, നിസാം വളഞ്ഞവഴി, സുനീർ പുറക്കാട്, ഷിഹാബ് പള്ളിവെളി, സെലിം മുല്ലാത്ത് ബുഷ്‌റ സലീം ഷീജ ബഷീർ അലിയാർ കുഞ്ഞുമോൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |