ആലപ്പുഴ: പൊതുവിദ്യാഭ്യാസവകുപ്പിന്റെയും പി.എൻ.പണിക്കർ ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ നടന്നുവരുന്ന വായനമാസാചരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുളള ജില്ലാതല ക്വിസ് മത്സരം നാളെ രാവിലെ 10ന് ആലപ്പുഴ ജവഹർ ബാലഭവനിൽ നടക്കും. സംസ്ഥാന ബാലാവകാശ കമ്മിഷൻ അംഗം അഡ്വ. ജലജ ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ ഹൈസ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട രണ്ട് വിദ്യാർത്ഥികൾക്ക് പ്രധാനാദ്ധ്യാപകൻ നൽകുന്ന സാക്ഷ്യപത്രവുമായി മത്സരത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9745177599.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |