
കുട്ടനാട്: അപ്രതീക്ഷിത കിഴക്കൻ വെള്ളത്തിൽ കുട്ടനാട് മുങ്ങി. രണ്ടാം കൃഷിയിറക്കിയ ചമ്പക്കുളം, നെടുമുടി കൃഷിഭവനുകൾക്ക് കീഴിലെ പാടശേഖരങ്ങളും വെള്ളത്തിലായി.ചമ്പക്കുളം കൃഷി ഭവന് കീഴിലെ ഒട്ടുമിക്ക പാടശേഖരങ്ങളും മടവീണു.നെടുമുടി കൃഷിഭവന് കീഴിലെ ഏതാനും പാടശേഖരങ്ങൾ മാത്രമാണ് പിടിച്ചുനിന്നത്. കിഴക്കൻ വെള്ളത്തിന്റെ ഒഴുക്ക് തുടർന്നാൽ ഇനിയുള്ള ദിവസങ്ങൾ നിർണ്ണായകമാകും. നീലംപേരൂരിലെയും സ്ഥിതി വ്യത്യസ്തമല്ല. റോഡുകളിൽ മാത്രമല്ല, താഴ്ന്ന പുരയിടങ്ങളിലും വീടുകളിലുമെല്ലാം വെള്ളം നിറഞ്ഞു. പാടശേഖരങ്ങളിലെ മലിന ജലം വീടുകളിലും ടോയ്ലെറ്റുകളിലും തൊഴുത്തിലുമെല്ലാം പടർന്നൊഴുകാൻ തുടങ്ങിയതോടെ ആരോഗ്യ, ശുചിത്വ പ്രശ്നങ്ങൾ രൂക്ഷമായി. കാവാലം ഭാഗത്തെ വാഹനഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. വാലടി മുതൽ കൃഷ്ണപുരം വരെയുള്ള റോഡിന്റെ പല ഭാഗങ്ങളിലും വെള്ളം അരയോളം പൊങ്ങിയിട്ടുണ്ട്. ഈരയിൽ നിന്ന് കാവാലത്തേയ്ക്കുള്ള റോഡിന്റെ അവസ്ഥയും വ്യത്യസ്തമല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |