
അമ്പലപ്പുഴ: മത്സ്യത്തൊഴിലാളികളുടെ ജീവന് വില കല്പിക്കാത്ത സർക്കാരിന്റെ അനാസ്ഥക്കെതിരെ മത്സ്യതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് മത്സ്യ തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ചിത്തരഞ്ജൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി.ഐ.ഹാരിസ് അദ്ധ്യക്ഷനായി. ജില്ലാസെക്രട്ടറി സി.ഷാംജി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.രത്നകുമാർ, ജി.ബിജുകുമാർ, എ.എസ്.സുദർശനൻ, സി.സി.ഷിബു, ഷീന സജി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |