അമ്പലപ്പുഴ: പുന്നപ്ര ഫിഷ് ലാൻഡിംഗ് സെന്ററിനെ ആധുനിക സൗകര്യങ്ങളോടുകൂടിയ ഹാർബറായി ഉയർത്തി വികസിപ്പിക്കണമെന്നാവശ്യപ്പെട്ട് അഖില കേരള ധീവരസഭ പുന്നപ്ര കരയോഗം ഭാരവാഹികൾ ഫിഷറീസ് വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകി. എറണാകുളത്തെ പണ്ഡിറ്റ് കറുപ്പൻ സ്മാരകത്തിൽ എത്തിയ മന്ത്രിയുമായി പുന്നപ്ര കരയോഗം പ്രസിഡന്റ് ഡി. അഖിലനന്ദനും, സെക്രട്ടറി കെ. ആർ. തങ്കജിയും കൂടിക്കാഴ്ച നടത്തി. ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി ഭാരവാഹികൾ അറിയിച്ചു. ധീവര സഭ താലൂക്ക് സെക്രട്ടറി സജിമോൻ, താലൂക്ക് ജോയിൻ സെക്രട്ടറി എസ്. രാജു എന്നിവരും ഉണ്ടായിരുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |