SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.12 AM IST

ഡെപ്യൂട്ടി ഡി.എം.ഒ സന്ദർശിച്ചു

doct

എടത്വ: വെള്ളപ്പൊക്കത്തെ തുടർന്ന് വൈദ്യുതി മുടങ്ങിയതോടെ ഓക്സിജൻ കോൺസെൻട്രേറ്റർ പ്രവർത്തിപ്പിക്കാനാകാതെ മരിച്ച രോഗിയുടെ കുടുംബത്തെ ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ.ദിലീപ് കുമാർ സന്ദർശിച്ചു. തലവടി ഗ്രാമപഞ്ചായത്ത് അംഗം അജിത് പിഷാരത്ത്, മെഡിക്കൽ ഓഫീസർ ഡോ. സിനു ശങ്കർ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. തലവടി ഗ്രാമപഞ്ചായത്ത് 11-ാം വാർഡിലെ കറുത്തേരിൽ വീട്ടിൽ കെ.വി.മോഹനനാണ്(63) ആണ് കഴിഞ്ഞ ബുധനാഴ്ച്ച മരിച്ചത്. വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് ആരോഗ്യനില വഷളായ മോഹനനെ എടത്വയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയുമായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL