
ചേർത്തല:ഐ.എം.എ കേരള സ്റ്റേറ്റ് സ്‌പോർട്സ് ആൻഡ് വെൽനെസ് കമ്മിറ്റി, ആലപ്പുഴ ജില്ലാ റൈഫിൾ അസോസിയേഷൻ, ഐ.എം.എ ചേർത്തല ശാഖ എന്നിവയുടെ നേതൃത്വത്തിൽ നടന്ന ഡോക്ടർമാരുടെ സംസ്ഥാന റൈഫിൾ ചാംപ്യൻ ഷിപ്പിൽ എറണാകുളം ജേതാക്കളായി.മആലപ്പുഴ രണ്ടാം സ്ഥാനവും കോട്ടയം മൂന്നാം സ്ഥാനവും നേടി. കെ.സി.വേണുഗോപാൽ എം.പി മത്സരം ഉദ്ഘാടനം ചെയ്തു. ഐ.എം.എ കേരള സ്റ്റേറ്റ് പ്രസിഡന്റ് ഡോ. എം.എൻ മേനോൻ അദ്ധ്യക്ഷത വഹിച്ചു.
നിയുക്ത സംസ്ഥാന പ്രസിഡന്റ് ഡോ. പി. ഗോപികുമാർ, സ്റ്റേറ്റ് സ്‌പോർട്സ് ആൻഡ് വെൽനെസ് കമ്മിറ്റി ചെയർമാൻ ഡോ.ബിബിൻ പി. മാത്യു സ്റ്റേറ്റ് സ്‌പോർട്സ് കൺവീനറും ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഡോ.അരുൺ ജി. നായർ, സൗത്ത് സോൺ ജോയിന്റ് സെക്രട്ടറി ഡോ.ടി.കെ.സുദീപ്, ആലപ്പുഴ റൈഫിൾ ക്ലബ് സെക്രട്ടറി കിരൺ മാർഷൽ എന്നിവർ സംസാരിച്ചു.
രൺജി പണിക്കർ വിജയികൾക്ക് ട്രോഫികളും മെഡലുകളും വിതരണം ചെയ്തു. ഓർഗനൈസിംഗ് ചെയർമാൻ ഡോ. പി.വിനോദ് കുമാർ, ഐ.എം.എ ചേർത്തല ശാഖ പ്രസിഡന്റ് ഡോ. അനിൽ വിൻസന്റ്, സെക്രട്ടറി ഡോ പി. ജോൺ മാത്യു എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |