
മുഹമ്മ: മുഹമ്മ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ നേതൃത്വത്തിൽ കർഷകദിനം ആചരിച്ചു. എം.എൽ.എ പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.അരുൺ മോഹൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം.എസ് ലത,ബ്ലോക്ക് പഞ്ചായത്തംഗം എൻ.ടി റെജി, മുഹമ്മ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.പി മഹീധരൻ,സന്തോഷ് ഷൺമുഖൻ,കെ.സലിമോൻ,സി.എ ജയശ്രീ, ജെ. സലിമോൻ,സേതുഭായി തുടങ്ങിയവർ പങ്കെടുത്തു.മികച്ച കർഷകരെ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |