SignIn
Kerala Kaumudi Online
Wednesday, 19 August 2026 5.02 AM IST

ഓണപ്പച്ചക്കറി വില വാനിൽ,​ തൊട്ടാൽ പൊള്ളും !

ആലപ്പുഴ: തിരുവോണത്തിന് സദ്യവട്ടം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് മലയാളികൾ. എന്നാൽ,​ പച്ചക്കറി വില കാരണം ഇത്തവണ കൈപൊള്ളും.

അത്രയ്ക്ക് കുതിച്ചുയരുകയാണ് പച്ചക്കറി വില. വരും ദിവസങ്ങളിൽ ഇനിയും വില കൂടാൻ സാദ്ധ്യതയുണ്ടെന്ന് വ്യാപാരികൾ പറയുന്നു. 100 രൂപയ്ക്ക് അടുത്താണ് പല പച്ചക്കറികളുടെയും കിലോ വില. ഓരോ ഇനത്തിനും അഞ്ചുമുതൽ 30 രൂപ വരെ വർദ്ധന ഉണ്ടായിട്ടുണ്ട്. അതേസമയം, വില ക്കയറ്റത്തിന് ആശ്വാസമാകാൻ കർഷകവിപണികളും ഓണച്ചന്തകളും സജീവമാണ്. ഇഞ്ചിക്ക് ചില്ലറവില്പനയിൽ 130 രൂപയ്ക്കു മുകളിലാണ് വില. മുരിങ്ങയ്ക്ക, ചെറിയ ഉള്ളി, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവയുടെയെല്ലാം വില നൂറിലെത്തി. മഴയും വെള്ളപ്പൊക്കവും കാരണം നാടൻ പച്ചക്കറി വിളവെടുപ്പ് വലിയ രീതിയിൽ കുറഞ്ഞിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള പച്ച ക്കറിയുടെ വരവു കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. ഉപ്പേരിക്കാവശ്യമായ ഏത്തക്കായയുടെ വിലയും 90ൽ എത്തി. ഏത്തപ്പഴത്തിന് 75 രൂപയും.

ഇനം, ചില്ലറ വില

വെള്ളരി: 35

പടവലങ്ങ:68

ചേന:60

വെണ്ടയ്ക്ക:70

പയർ:80

മുരിങ്ങയ്ക്ക:100

മത്തൻ: 35

ചേമ്പ്:120

കാബേജ്: 55

വഴുതന: 80

സവാള: 40

ഉള്ളി:100

ബീറ്റ്റൂട്ട്:100

കാരറ്റ്:100

കോവയ്ക്ക:80

ഏത്തയ്ക്ക: 90

ഇഞ്ചി: 130

ഉരുളക്കിഴങ്ങ്: 45

മുളക്: 70

സജീവമാകാൻ മേളകൾ

# കർഷകരിൽനിന്ന് നേരിട്ട് ഉത്പന്നങ്ങൾ എത്തിക്കുന്ന കാർഷിക വിപണനമേളകൾ സജീവമാകുന്നതോടെ ഇടനിലച്ചെലവ് കുറച്ച് പച്ചക്കറി ലഭ്യമാക്കാനാകും. നാട്ടിൽത്തന്നെ വിളയിച്ച പച്ചക്കറികൾ അടുത്തയാഴ്ചയോടെ വിപണിയിലെത്തും

# കൃഷിവകുപ്പ്, ഹോർട്ടികോർപ്പ്, കുടുംബശ്രീ തുടങ്ങിയവയുടെയെല്ലാം കാർഷിക വിപണനമേളകൾ ഓണത്തിന് ദിവസങ്ങൾക്ക് മുമ്പ് ആരംഭിക്കും. ജില്ലയിലെ എല്ലാ കൃഷിഭവനുകളിലും ഒന്നുവീതം മേള സംഘടിപ്പിക്കുന്നുണ്ട്

# ആകെ 78 കൃഷിഭവനുകളുണ്ട്. 22 മുതൽ മേള തുടങ്ങും. ഇതിനു പുറമേ ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെ എന്നിവയുടെ മേളകളുമുണ്ടാകും. ഉത്രാടത്തിന് തലേന്ന് മുതൽ പച്ചക്കറി വ്യാപാരികൾ കൂടുതലായി എത്തിത്തുടങ്ങും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL