
അമ്പലപ്പുഴ:വണ്ടാനം എം.സി.എച്ച് ഓട്ടോ ടാക്സി തൊഴിലാളികൾ ഐ.എൻ.ടി.യു.സി യൂണിയനിൽ അംഗത്വം സ്വീകരിച്ചു.സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.എ.ഹമീദ്, യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി യു.അശോക് കുമാർ എന്നിവർ മെമ്പർഷിപ്പ് വിതരണം ചെയ്തു.റീജിയണൽ പ്രസിഡന്റ് ഗോപകുമാർ,ജില്ലാസെക്രട്ടറി എം.വി. രഘു, എം.എച്ച്. വിജയൻ, മണ്ഡലം പ്രസിഡന്റ് മാരായ ഉണ്ണികൃഷ്ണൻ,റെഫീഖ്,ഐ.എൻ.ടി.യു.സി അമ്പലപ്പുഴ വടക്ക് മണ്ഡലം പ്രസിഡന്റ് രാജേഷ്, ബ്ലോക്ക് ഭാരവാഹികളായ എൻ.ഷിനോയ്,ആർ.വി.ഇടവന, മുഹമ്മദ്കുഞ്ഞ് , യു.എം.കബീർ. അഫ്സൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |