SignIn
Kerala Kaumudi Online
Thursday, 20 August 2026 3.16 AM IST

കർഷക ദിനാചരണവും കർഷകരെ ആദരിക്കലും

a

മാവേലിക്കര- തെക്കേക്കര പഞ്ചായത്തിൽ നടന്ന കർഷക ദിനാചരണവും കർഷകരെ ആദരിക്കൽ ചടങ്ങും എം.എസ് അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് പ്രിയ വിനോദ് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ മധുസൂദനൻ മികച്ച കർഷകരെ ആദരിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ എസ്.എസ് സജു മുഖ്യപ്രഭാഷണം നടത്തി. കൃഷി അസി.ഡയറക്ടർ വി.ആര്യനാഥ് പദ്ധതി വിശദീകരിച്ചു. മാവേലിക്കര കാർഡ് ബാങ്ക് പ്രസിഡന്റ് ജി.ഹരിശങ്കർ, വൈസ് പ്രസിഡൻ്റ് വിഷ്ണു ഗോപിനാഥ്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ ടി.വിശ്വനാഥൻ, ബിനി ജയിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്.ആർ ശ്രീജിത്ത്, തുളസി ഭായി, പഞ്ചായത്ത് സെക്രട്ടറി എസ്.നവാസ്, സി.ഡി.എസ് അധ്യക്ഷ ബിന്ദു ചന്ദ്രഭാനു തുടങ്ങിയവർ പങ്കെടുത്തു. കൃഷി ഓഫീസർ ജെ.മഹേശ്വരി സ്വാഗതവും സീനിയർ കൃഷി അസി.എം.എസ് ബിനാസ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL