SignIn
Kerala Kaumudi Online
Thursday, 20 August 2026 3.16 AM IST

കരുതൽ ഉച്ചയൂണ് കൂട്ടായ്മയുടെ 101-ാമത് വീട് കൈമാറി

home

ഹരിപ്പാട്: ഒരു കുടുംബത്തിന് കൂടി സുരക്ഷിതമായ താമസമൊരുക്കി കരുതൽ ഉച്ചയൂണ് കൂട്ടായ്മയുടെ 101ാം വീട് ചിങ്ങപ്പുലരിയിൽ കൈമാറി. ഹരിപ്പാട് വെട്ടുവേനി നവനീതം (സതീഷ് ഭവനം) സജിമോൻ-നിധി ദമ്പതികൾക്കാണ് പുതിയ വീട് ലഭിച്ചത്.

കാർത്തികപ്പള്ളി പനച്ചൂർ ജോണും കുടുംബവുമാണ് കരുതൽ ഉച്ചയൂണ് കൂട്ടായ്മയ്ക്കായി വീട് നിർമ്മിച്ചു നൽകിയത്. ചടങ്ങിൽ ഷിബു ഉമ്മൻ പനച്ചൂർ താക്കോൽദാനം നിർവഹിച്ചു. കരുതൽ ഉച്ചയൂണ് കൂട്ടായ്മ ചെയർമാൻ ഷാജി കെ. ഡേവിഡ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പ്രസന്നകുമാരി, സുഭാഷിണി, കരുതൽ പ്രവർത്തകരായ അഷ്റഫ് കാട്ടിൽ, സുഭാഷ് വടകര, ജോസ് സാമുവൽ, ജോമോൻ, റിയാസ്, അനീഷ്, ത്രികല എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL