ആലപ്പുഴ: പ്രാദേശിക സർക്കാരുകളുടെ പദ്ധതി അംഗീകാരവും വിവിധ വികസന പരിപാടികളുടെ ഏകോപനവും നടത്തുന്ന ഭരണഘടനാ സമിതിയായ ജില്ലാ ആസൂത്രണ സമിതിയിലേക്കുള്ള (ഡി.പി.സി.) ജില്ലാ പഞ്ചായത്ത് അംഗങ്ങളെയും നഗരസഭാംഗങ്ങളെയും തിരഞ്ഞെടുത്തു.
ജില്ലാ പഞ്ചായത്ത് അംഗങ്ങളിൽ നിന്നും എസ്.സി/ എസ്. ടി. വനിതാ സംവരണ വിഭാഗത്തിൽ ലിഷ അനുപ്രസാദ്, എസ്.സി/ എസ്.ടി ജനറൽ വിഭാഗത്തിൽ റ്റി. വിശ്വനാഥൻ, വനിതാ സംവരണ വിഭാഗത്തിൽ അഡ്വ. അനില രാജു, ജിസ്മി കെ.ജെ, ബിനി ജയിൻ, ബി. രാജലക്ഷ്മി എന്നിവരെയുംജനറൽ വിഭാഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജി. കൃഷ്ണകുമാർ, ജോൺ തോമസ്, രാജേഷ് വിവേകാനന്ദ, അഡ്വ. ആർ. റിയാസ് എന്നിവരെയും തിരഞ്ഞെടുത്തു. നഗരസഭാ കൗൺസിലർമാരിൽ നിന്നും പൊതു വിഭാഗം സ്ത്രീ സംവരണത്തിലേക്ക് പ്രമീള ജോൺ, പൊതുവിഭാഗത്തിൽ ബി. ഭാസി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |