
ആലങ്ങാട് : കടമക്കുടി പഞ്ചായത്തിലെ ഹരിജൻ, നാലു സെന്റ് സങ്കേതങ്ങളിലെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് കെ.എസ്.കെ.ടി.യു കടമക്കുടി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണാധികാരികൾക്ക് നിവേദനം നൽകി. പഞ്ചായത്ത് ഓഫീസിന് മുന്നിൽ ചേർന്ന യോഗം ഏരിയാ പ്രസിഡന്റ് ടി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. വേലിയേറ്റ വെള്ളപ്പൊക്കം മൂലം താമസിക്കാർ വലിയ ബുദ്ധിമുട്ടിലാണ്. പുഴ അരികിൽ കരിങ്കൽ ഭിത്തി കെട്ടി സംരക്ഷിക്കണമന്ന് കെ.എസ്.കെ.ടി.യു നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസന്റിന്, മേരി ആഗ്നസ് നിവേദനം കൈമാറി. എം.എ. മുരളി, സി.ജെ. ആന്റണി, എം.വി. ഷാജി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
