
കൊച്ചി: സമൃദ്ധിയിലേക്കുള്ള യാത്രയിൽ ശാസ്ത്രീയ സമീപനവും ദീർഘദർശനവും അടിസ്ഥാനമാക്കി രാജ്യം മുന്നോട്ടുപോകണമെന്ന് ഇൻഫോസിസ് സഹസ്ഥാപകൻ എൻ.ആർ.നാരായണ മൂർത്തി. സിംഗപ്പൂരും ദക്ഷിണകൊറിയയും പോലുള്ള രാജ്യങ്ങളുടെ വിജയമാതൃകകളിലെ പാഠങ്ങൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിൻ ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ ഇന്ത്യ മുന്നോട്ട് പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചേംബർ പ്രസിഡന്റ് വിനോദിനി സുകുമാർ, ഡി.പി വേൾഡ് സി.ഇ.ഒ ഡി.കായ്യത്ത്, കസ്റ്റംസ് കമ്മിഷണർ ഗുർകരൺ സിംഗ് ബയിസ്, ചേംബർ വൈസ് പ്രസിഡന്റ് ബിബു പുന്നൂരാൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |