കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ നിർദ്ദേശപ്രകാരം കൊച്ചി നഗരസഭയുടെ വിവിധ ഡിവിഷനുകളിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ നിരോധിത ഫ്ളക്സ് പിടികൂടി. നഗരസഭയിലെ 20-ാം ഡിവിഷനിൽ സ്ഥിതിചെയ്യുന്ന ഗോഡൗണിൽ നിന്ന് നിയമവിരുദ്ധമായി സൂക്ഷിച്ചിരുന്ന 30 ടൺ നിരോധിത ഫ്ളക്സാണ് പിടികൂടിയത്. ഡിവിഷൻ 18ലെ സ്ഥാപനത്തിൽ നിന്ന് 20 കിലോയും ഡിവിഷൻ 19ൽനിന്ന് 113 കിലോയും പിടികൂടി. അനുമതിയോ ലൈസൻസോ ഇല്ലാതെ പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനങ്ങൾ കൊച്ചി നഗരസഭ സീൽ ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |