
മട്ടാഞ്ചേരി: കേരള എൻ.ജി.ഒ അസോസിയേഷൻ കൊച്ചി ബ്രാഞ്ച് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പ്രദീപൻ ഉദ്ഘാടനം ചെയ്തു. ഇഗ്നേഷ്യസ് ചെറിയാൻ അദ്ധ്യക്ഷനായി. എം.എ എബി, ബേസിൽ ജോസഫ്, കെ.എം അനീഷ് കുമാർ,എം.എം മാക്സൺ, പ്രമോദ് മുളവുകാട്, എ.വൈ.എൽദോ, എച്ച്. വിനീത്, പി.യു ജോസഫ്, സഹീറ ഭായ് തുടങ്ങിയവർ സംസാരിച്ചു. യാത്രഅയപ്പ് യോഗത്തിൽ എം.ജെ തോമസ് ഹെർബിറ്റ്, കെ.ജി.രാജീവ്, സമ്പത്ത് കുമാർ എന്നിവരെ ആദരിച്ചു. ഭാരവാഹികളായി ഇഗ്നേഷ്യസ് ചെറിയാൻ (പ്രസിഡന്റ്),എം.എം മാക്സൺ (സെക്രട്ടറി ), പി.യു ജോസഫ് ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |