
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഗൾഫിലേക്കും യൂറോപ്പിലേക്കുമുള്ള ടൂറിസം പാക്കേജുകൾ കൂപ്പുകുത്തിയപ്പോൾ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് സന്ദർശക പ്രവാഹം. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ നിന്ന് ആഫ്രിക്കയിലേക്ക് പോകുന്നവരുടെ എണ്ണം കൂടി.
അവധിക്കാല പാക്കേജുകളിൽ കൂടുതലും ആഫ്രിക്കൻ രാജ്യങ്ങളിലേക്കാണെന്ന് പ്രമുഖ ടൂറിസം ഏജൻസികൾ പറയുന്നു. മികച്ച യാത്രാനുഭവം, വൈവിദ്ധ്യങ്ങൾ, ഭക്ഷണം, സുരക്ഷിതത്വം ഇവയെല്ലാം പ്രമുഖ ആഫ്രിക്കൻ രാജ്യങ്ങളുടെ സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നു.
ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിൽ നിന്ന് ആഫ്രിക്കയിലേക്ക് അതത് രാജ്യങ്ങളുടെ വിമാനസർവീസുകളുമുണ്ട്.
ഇഷ്ടപ്പെടുന്ന ചില പ്രധാന രാജ്യങ്ങൾ
ഇന്ത്യ- ആഫ്രിക്ക
ഭായി ഭായി
ഭക്ഷണത്തിലടക്കം ഒട്ടേറെ തനിമകൾ ആഫ്രിക്കയെയും ഇന്ത്യയെയും ചേർത്തുനിറുത്തുന്നുണ്ട്. ധാരാളം ഇന്ത്യൻ ഷെഫുമാർ ആഫ്രിക്കൻ വിഭവങ്ങളിൽ സ്പെഷ്യലൈസ് ചെയ്തിട്ടുണ്ട്. ദുബായിൽ നടന്ന 2020 എക്സ്പോയിൽ ഏറ്റവും കൂടുതൽ സന്ദർശകർ എത്തിയത് ആഫ്രിക്കൻ പവിലിയനുകളിൽ ആയിരുന്നു. പരിപ്പുവർഗങ്ങൾ കൊണ്ടുള്ള വിഭവങ്ങൾ ആഫ്രിക്കക്കാർക്ക് പ്രധാനമാണ്. പരിപ്പ് വേവിച്ചു വറ്റിച്ചതും ഗ്രിൽ ചെയ്ത ആട്ടിറച്ചിയും കപ്പയും കാച്ചിലും നന്നായി പുഴുങ്ങി മര ഉരലിൽ ഇടിച്ചു പതം വരുത്തിയ ഉരുളകളും ഗ്രാമീണ മേഖലകളിലെ വിരുന്നുകളിൽ ഒഴിവാക്കില്ല. കെനിയ, ബോട്സ്വാന, ഘാന, ഗിനി, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിൽ ഇന്ത്യക്കാർ ധാരാളമുള്ളതിനാൽ പലരുചിക്കൂട്ടുകളും അങ്ങോട്ടുമിങ്ങോട്ടും വിമാനം കയറി. ഇഡലി, സാമ്പാർ, വട, ദോശ, പാലപ്പം, കപ്പപ്പുഴുക്ക്, മാങ്ങയിട്ട മീൻ കറി, മട്ടൻ കബാബ്, ദാൽ, റോളക്സ് എന്നിറിയപ്പെടുന്ന ഷവർമയുടെ അപരൻ തുടങ്ങിയവ ഇഷ്ടപ്പെടാത്ത ആഫ്രിക്കക്കാരില്ല.
ഇന്ത്യക്കാരുടെ ചില ഇഷ്ട
ആഫ്രിക്കൻ വിഭവങ്ങൾ
* മത്സ്യങ്ങളും ചിപ്പിയും ചേർന്ന സ്പെഷ്യൽ കെനിയൻ റോസ്റ്റ്, പച്ച ഏത്തക്കായ ചേർത്ത ബീഫ് റോസ്റ്റ്, ആട്ടിറച്ചി ചുട്ടത്, എരിവുള്ള മുളക് ചമ്മന്തിയോടു കൂടിയ കപ്പകാച്ചിൽ പുഴുങ്ങിയത്
* ചുട്ടെടുത്ത ചെമ്മരിയാട് സഹിതമുള്ള സൻസിബാറി മസാല ബിരിയാണി, മാങ്ങയും ചെമ്മീനും കൊണ്ടുള്ള ഗിനി വിഭവങ്ങൾ.
* തേൻ ചേർത്ത ഇത്യോപ്യൻ പാനീയങ്ങൾ, ഉഗാണ്ടൻ കെനിയൻ പുലാവ്, തേങ്ങാച്ചോറ്, ആഫ്രിക്കൻ പഴങ്ങൾ ചേർന്ന റുവാണ്ടൻ പേസ്ട്രി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |