
കൊച്ചി: ഭാരതീയ ജനത മഹിളാമോർച്ച സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 17ന് എറണാകുളം നഗരത്തിൽ സ്ത്രീ ശാക്തീകരണം അടിസ്ഥാനമാക്കി റോഡ് ഷോയും പൊതുസമ്മേളനവും സംഘടിപ്പിക്കും. ബി.ജെ.പി മഹിളാ മോർച്ച ദേശീയ, സംസ്ഥാന നേതാക്കൾ പങ്കെടുക്കും. വൈകിട്ട് 4ന് ബോട്ട് ജെട്ടിയിൽ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ നഗരം ചുറ്റി രാത്രി 7ന് സമ്മേളന നഗരിയായ വഞ്ചി സ്ക്വയറിൽ സമാപിക്കും. തുടർന്ന് പൊതുസമ്മേളനം. കേന്ദ്ര സർക്കാരിന്റെ വനിതാക്ഷേമ പദ്ധതികളുടെ പ്രചാരണം കൂടി മുൻനിർത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് മഹിളാ മോർച്ച സിറ്റി ജില്ലാ പ്രസിഡന്റ് റാണി ഷൈൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |