
ഉദയംപേരൂർ: നെടുവേലിൽ ഭഗവതി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം നാളെ മുതൽ 23 വരെ വിവിധ ചടങ്ങുകളോടെ നടത്തും. 15ന് പള്ളിയുണർത്തൽ, അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഉഷപൂജ, കലവറ നിറക്കൽ, ഉച്ചപൂജ. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ഭക്തിഗാനാർച്ചനയും അത്താഴപൂജയും. 16ന് അഖണ്ഡ നാമജപം, വൈകിട്ട് ഹൈന്ദവ പൈതൃക സംഗമത്തിൽ ശശികല മുഖ്യപ്രഭാഷണം നടത്തും. 17ന് ഭക്തിഗാനസുധ, ഭരതനാട്യം, നൃത്തപരിപാടികൾ. തുടർന്നുള്ള ദിവസങ്ങളിൽ സർപ്പങ്ങൾക്ക് വെച്ചുനിവേദ്യം, ഭസ്മക്കളം, പൊടിക്കളം, തിരുവാതിര, ഗാനമേള, പകൽപ്പൂരം, എഴുന്നള്ളിപ്പ്, വലിയഗുരുതി എന്നിവ ഉണ്ടായിരിക്കും. 23ന് താലംവരവ്, തന്ത്രിപൂജ, വലിയഗുരുതി എന്നിവയോടെ മഹോത്സവം സമാപിക്കും. 30ന് ഏഴാംഗുരുതി. ജൂൺ 22ന് പ്രതിഷ്ഠാദിന മഹോത്സവം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |