
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ കഥകളി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'രസരഞ്ജനം' കഥകളി ഉത്സവം 18, 19 തീയതികളിൽ തൃപ്പൂണിത്തുറ ശ്രീ വെങ്കടേശ്വര മന്ദിർ ഓഡിറ്റോറിയത്തിൽ നടക്കും. ഒന്നാം ദിവസം ഉച്ചയ്ക്ക് 2.30ന് മീരാ രാം മോഹൻ നയിക്കുന്ന കഥകളി പദകച്ചേരി നടക്കും. തുടർന്ന് കഥകളിയിൽ വനിതാ പങ്കാളിത്തം ചർച്ച ഗായിക മീരാ രാം മോഹൻ, കഥകളി സംഘാടക നിഷ ചെമ്പകശ്ശേരി, ആർച്ച ഗൗരി വർമ്മ എന്നിവർ പങ്കെടുക്കും.
വൈകിട്ട് 5.30 ന് 'നളചരിതം രണ്ടാം ദിവസം' കഥകളി അരങ്ങേറും. ഇന്ദുജ ചെറുവള്ളി, പ്രിയ നമ്പൂതിരി, ബിജു ഭാസ്കർ, കലാമണ്ഡലം ലക്ഷ്മി ഗോപകുമാർ, കലാമണ്ഡലം കാശിനാഥ്, ഡോ. ഗായത്രി ശ്രീകുമാർ എന്നിവർ വേഷമണിയും.
രണ്ടാം ദിവസം രാവിലെ 10 മുതൽ കൊച്ചി ഷിപ്പ്യാർഡിന്റെ സഹകരണത്തോടെ അമച്വർ വിദ്യാർത്ഥികൾക്കായി കഥകളി സംഗീത മത്സരം നടക്കും. വൈകിട്ട് 4.30ന് കഥകളി കേന്ദ്രം പ്രസിഡന്റ് ഡോ. ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ സമാപന സമ്മേളനം നടക്കും. കൊച്ചിൻ ഷിപ്പ്യാർഡ് ഡയറക്ടർ ഡോ. ഹരികൃഷ്ണൻ, എസ്. അജയ് തമ്പി തുടങ്ങിയവർ പങ്കെടുക്കും.
തുടർന്ന് വൈകിട്ട് 5 ന് 'കീചക വധം' കഥകളി അരങ്ങേറും. കലാ ഷണ്മുഖൻ, കലാ ചമ്പക്കര വിജയകുമാർ, കലാ പ്രവീൺ, കലാ ഗിരീഷ് എന്നിവർ വേഷമണിയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |