
കോലഞ്ചേരി: വേനൽക്കാലത്ത് ശരീരവും മനസും ഒരുപോലെ തണുപ്പിക്കുന്ന ‘നാരങ്ങാവെള്ളം’ വിലക്കയറ്റത്തിന്റെ ചൂടിൽ. ചെറുനാരങ്ങയുടെ വില കുത്തനെ ഉയർന്നതോടെ നാരങ്ങാവെള്ളവും 'ലക്ഷ്വറി ഐറ്റം" ആകുന്ന സാഹചര്യമാണെന്ന് വ്യാപാരികളും ഉപഭോക്താക്കളും പറയുന്നു. 10–15 രൂപയ്ക്ക് ലഭിച്ചിരുന്ന ഒരു ഗ്ലാസ് നാരങ്ങാവെള്ളത്തിന് ഇപ്പോൾ 20–30 രൂപ കൊടുക്കണം. ചില സ്ഥലങ്ങളിൽ 40 രൂപ കടന്നതായും പറയുന്നു.
വിപണിയിലെ വിലക്കയറ്റം നേരിട്ട് ബാധിക്കുന്നത് സാധാരണക്കാരെയാണ്. ദിവസേന ജോലി ചെയ്യുന്ന തൊഴിലാളികൾക്കും യാത്രക്കാർക്കും ആശ്വാസമായിരുന്ന പാനീയത്തിന്റെ വില കൂടിയതോടെ അവർക്ക് വേറേ വഴികൾ തേടേണ്ടിവരുന്നു. ചിലർ സംഭാരത്തിലേക്ക് കൂടുമാറി,,
അതേസമയം, അടുത്ത ആഴ്ചകളിൽ പുതിയ വിളവ് എത്തുന്നതോടെ വില കുറയുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. അതുവരെ വേനലിന്റെ ചൂടും നാരങ്ങയുടെ വിലയും ഒരുപോലെ ചുട്ടുപൊള്ളിക്കുന്ന അവസ്ഥ തുടരാനാണ് സാദ്ധ്യത.
250 കടന്ന് ചെറുനാരങ്ങ
ചെറുനാരങ്ങയുടെ വില കിലോയ്ക്ക് 250 രൂപ പിന്നിട്ടു. ഏതാനും ആഴ്ചകൾക്ക് മുമ്പ് 140 - 150 രൂപയ്ക്ക് ലഭ്യമായിരുന്നു. പല ഘടകങ്ങൾ വില വർദ്ധനവിലേക്ക് നയിച്ചുവെന്ന് വ്യാപാരികൾ പറയുന്നു.
ചൂട് കൂടുന്നതനുസരിച്ച് ആവശ്യകത വർദ്ധിക്കുന്നു
ഉത്പാദനം കുറഞ്ഞു
ഗതാഗതച്ചെലവിലെ വർദ്ധന
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |