
കൊച്ചി: സൺറൈസ് ഹോസ്പിറ്റലും കൊച്ചിൻ ഒബ്സ്റ്റട്രിക് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റിയും സംയുക്തമായി എൻഡോഗൈനക്കോളജി അന്താരാഷ്ട്ര സമ്മേളനം 'ലെജൻഡ്‌സ് ഗോ ലൈവ്' നാളെ മുതൽ 19 വരെ കളമശേരി ചാക്കോളാസ് പവലിയനിൽ സംഘടിപ്പിക്കും. ഇന്ത്യയിലും വിദേശത്തുമുള്ള 500 ഡോക്ടർമാർ പങ്കെടുക്കും. സൺറൈസ് ഗ്രൂപ്പ് ഒഫ് ഹോസ്പിറ്റൽസ് ചെയർമാൻ ഡോ. ഹഫീസ് റഹ്മാൻ പടിയത്തിന്റെ നേതൃത്വത്തിലാണ് സമ്മേളനം. തത്സമയ ശസ്ത്രക്രിയകളും റോബോട്ടിക് ശസ്ത്രക്രിയാ പ്രദർശനവും ഒരുക്കും. നവീന സാങ്കേതികവിദ്യകൾ പരിചയപ്പെടാനും അറിവ് പങ്കുവയ്ക്കാനും സമ്മേളനം സഹായകമാകുമെന്ന് ഓർഗനൈസിംഗ് ചെയർമാൻ ഡോ. ഹഫീസ് റഹ്മാൻ പടിയത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
