
കാലടി: ആർട്ട് ഓഫ് ലിവിംഗ് ജ്ഞാന ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ആർട്ട് ഓഫ് ലിവിംഗ് സ്ഥാപക ആചാര്യൻ ശ്രീ ശ്രീ രവിശങ്കറിന്റെ എഴുപതാം ജന്മദിനം ആഘോഷിച്ചു. കാലടി ജ്ഞാന ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ സാധ്വി ചിന്മയി ആഘോഷപരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ശൃംഗേരി മഠം മാനേജർ രാജാ രാമൻ മുഖ്യപ്രഭാഷണം നടത്തി. കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി ശ്രീകുമാർ നമ്പൂതിരി, ആർട്ട് ഓഫ് ലിവിംഗ് സംസ്ഥാന കോഓർഡിനേറ്റർ രാകേഷ്, കാലടി ജ്ഞാന ക്ഷേത്ര ട്രസ്റ്റി നകുലൻ എന്നിവർ പങ്കെടുത്തു. സ്നേഹവിരുന്നോട് കൂടി ചടങ്ങുകൾ സമാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |