
കൊച്ചി: സീപോർട്ട് എയർപോർട്ട് റോഡിൽ കാക്കനാട് സെസിന് സമീപം ഉടുമ്പിനെ കൊന്ന രണ്ടുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്‌തു. തമിഴ്നാട് സ്വദേശി ഏഴിമല, കാക്കനാട് സ്വദേശി ജോബി എന്നിവരാണ് അറസ്റ്റിലായത്. സെസിന് സമീപത്തെ സി.എസ്.എഫ് ഹോട്ടലിലെ തൊഴിലാളികളാണ് ഇരുവരും. ഇന്നലെ ഉച്ചയ്‌ക്ക് 12നായിരുന്നു സംഭവം. റോഡരികിലൂടെ വന്ന ഉടുമ്പിനെ ഇരുവരും ആക്രമിക്കുകയായിരുന്നു. സംഭവം കണ്ട പലരും വിലക്കിയെങ്കിലും ഇരുവരും പിന്മാറിയില്ല. അതുവഴി വന്ന ഇരുമ്പനം സ്വദേശിനി വീണ അറിയിച്ചതിനെ തുടർന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. പ്രതികൾ വലിച്ചെറിഞ്ഞ ഉടുമ്പിനെ കണ്ടെടുത്തു.
വന്യജീവി നിയമപ്രകാരം സംരക്ഷണമുള്ള വന്യജീവിയാണ് ഉടുമ്പ്. മൂന്ന് മുതൽ ഏഴുവർഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയത്. കോടനാട്ടെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ഇരുവരെയും ഇന്ന് പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |